ഓൾ റൗണ്ട് മികവിൽ ഇന്ത്യൻ യുവനിര; ഓസീസിനെതിരെ രണ്ടാം വിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓൾ റൗണ്ട് മികവിൽ ഇന്ത്യൻ യുവനിര; ഓസീസിനെതിരെ രണ്ടാം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 11:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓസ്‌ട്രേലിയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം. 236 റൺസ് വിജലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമേ സാധിച്ചൊള്ളു. 44 റൺസിനായിരുന്നു സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വിജയം. ബാറ്റിംഗിലെയും ബൗളിംഗിലെയും മികച്ച പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് പിന്നിലെ നിർണായക ശക്തി. ഇന്ത്യയ്‌ക്കായി പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്‌ണോയിയും 3 വിക്കറ്റുകൾ വീതം നേടി. ഇന്നത്തെ ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2 വിജയങ്ങൾക്ക് ഓസീസിന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

പവർപ്ലേ പൂർത്തിയാവും മുമ്പ് തന്നെ ഓസീസ് തോൽവി സമ്മതിച്ചിരുന്നു. 3 വിക്കറ്റുകളാണ് 53 റൺസെടുക്കുന്നതിനിടെ ഓസീസിന് നഷ്ടമായത്. മാത്യു ഷോർട്ട് (19), ജോഷ് ഇൻഗ്ലിസ് (2), ഗ്ലെൻ മാക്സ്വെൽ (12) എന്നിവർക്ക് ഓസീസ് നിരയിൽ തിളങ്ങാനായില്ല. രവി ബിഷ്‌ണോയിയാണ് ഷോർട്ടിനേയും ഇൻഗ്ലിസിനേയും കൂടാരം കയറ്റിയത്. മാക്സ്വെല്ലിനെ അക്സർ പട്ടേലും പുറത്താക്കി. എട്ടാം ഓവറിൽ സ്റ്റീവൻ സ്മിത്തും (19) മടങ്ങി. ഇതോടെ നാലിന് 58 എന്ന നിലയിലായി ഓസീസ്. പിന്നീട് മാർകസ് സ്റ്റോയിനിസ് (45) ടിം ഡേവിഡ് (37) സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഡേവിഡിനെ കൂടാരം കയറ്റി രവി ബിഷണോയ് ഈ കൂട്ടുകെട്ട് പോളിച്ചത്. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ആർക്കും രണ്ടക്കം കടക്കാനായില്ല. സീൻ അബോട്ട് (1), നതാൻ എല്ലിസ് (1), ആദം സാംപ (1) എന്നിവർ വന്നത് പോലെ തന്നെ മടങ്ങി. ക്യാപ്റ്റൻ മാത്യു വെയ്ഡിനും (42) ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ മാത്രമാണ് സഹായിച്ചത്. തൻവീർ സംഗ രണ്ട് റൺസുമായി പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണർ യശസ്വി ജയ്‌സ്വാൾ അർദ്ധശതകം കുറിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി. 53 റൺസുമായി താരം കൂടാരം കയറുമ്പോൾ സ്‌കോർ ബോർഡിൽ 77 റൺസായിരുന്നു ഇന്ത്യയ്‌ക്ക്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ഇഷാൻ കിഷൻ സഖ്യം അപകടകാരിയായതോടെ ഓസീസ് ബൗളർമാർ വിയർത്തു. എന്നാൽ അർദ്ധ സെഞ്ച്വറി(52) നേടിയതോടെ മാർക്കസ് സ്റ്റോയ്‌നിസ് കിഷനെ കൂടാരം കയറ്റി. രണ്ടാം വിക്കറ്റിൽ ഋതുരാജിനൊപ്പം 87 റൺസ് ചേർത്ത ശേഷമാണ് കിഷൻ മടങ്ങിയത്. നായകൻ സൂര്യ കുമാർ യാദവ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങി. പിന്നാലെ ഇറങ്ങിയ റിങ്കു സിംഗിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്. ഋതുരാജ് ഗെയ്ക്വാദ് (58), റിങ്കു സിംഗ് (31) എന്നിവർ പുറത്താകാതെ നിന്നു.

 

Tags: INDIA-AUSTRALIAt20 seriesIndia Won
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies