ഞാൻ അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞു; പക്ഷേ, രൺബീർ അത് കാര്യമാക്കിയില്ല: മഹേഷ് ബാബു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാൻ അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞു; പക്ഷേ, രൺബീർ അത് കാര്യമാക്കിയില്ല: മഹേഷ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 03:43 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദിൽ ആരാധകർക്ക് ആവേശരാവ് സമ്മാനിച്ച് സൂപ്പർസ്റ്റാറുകൾ. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ബോളിവുഡ് സൂപ്പർസ്റ്റാർ രൺബീർ കപൂറുമാണ് ആരാധകർക്ക് മനോഹരമായ രാത്രി സമ്മാനിച്ചത്. രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അനിമലിന്റെ’ പ്രമോഷൻ പരിപാടികളുടെ ഭാഗമായാണ് ഇരുവരും ഹൈദരാബാദിൽ ഒത്തുചേർന്നത്.

പ്രമോഷൻ വേദിയിൽ മാഹേഷ് ബാബുവും രൺബീറും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രമോഷൻ വേദിയിൽ വച്ച് മഹേഷ് ബാബു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

“I have told him before when I met him but I dont think he took that seriously .
I am a Huge #RanbirKapoor Fan and in my opinion he is the best actor in India “-#MaheshBabu pic.twitter.com/PCVX2Rkb9i

— WordMinter (@SimonMinter7_) November 27, 2023

‘ രൺബീറിനെ കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞു. പക്ഷേ അദ്ദേഹം അക്കാര്യം അത്ര കാര്യമാക്കിയില്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഈ അവസരത്തിൽ ഞാൻ പറയുന്നത് ഞാൻ ഒരു വലിയ രൺബീർ കപൂർ ആരാധകനാണെന്നാണ്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണെന്ന് ഞാൻ കരുതുന്നു’. എന്നായിരുന്നു മഹേഷ് ബാബുവിന്റെ വാക്കുകൾ.

You were the first Superstar #MaheshBabu I ever met, I remember messaging him after watching Okkadu and he replied, and I cant thank you enough for Supporting sir, Jai Babu Jai Babu – Ranbir Kapoor#AnimalPreReleaseEvent pic.twitter.com/DB6UQHCvDp

— RKᴬ (@seeuatthemovie) November 27, 2023

ശേഷം വേദിയിൽ എത്തിയ രൺബീറും മഹേഷ് ബാബുവിനെ പ്രശംസിച്ചു. വേദിയിൽ രൺബീർ, മഹേഷ് ബാബുവിനെ ‘ജയ് ബാബു’ എന്നാണ് അഭിസംബോധന ചെയ്തത്. താൻ ആദ്യമായി നേരിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്ന തെലുങ്ക് സൂപ്പർസ്റ്റാറാണ് മഹേഷ് ബാബു എന്ന് രൺബീർ പറഞ്ഞു. അദ്ദേഹം അഭിനയിച്ച ഒക്കഡു എന്ന ചിത്രം താൻ കണ്ടിരുന്നു. ശേഷം ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഫോണിൽ മെസേജും ചെയ്തിരുന്നു. പ്രമോഷൻ വേദിയിലെത്തി വലിയ പിന്തുണ നൽകിയതിന് രൺബീർ, മഹേഷ് ബാബുവിന് നന്ദി അറിയിച്ചു.

Two heartthrobs of their respective industries 🔥#RanbirKapoor #MaheshBabu#AnimalPreReleaseEvent pic.twitter.com/3oMfsr0Nv0

— 𝐉𝐨𝐫𝐝𝐚𝐧 (@jordan10RK) November 27, 2023

പ്രമോഷൻ വേദിയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും ആരാധകർ എക്‌സ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രമോഷൻ വേദിയിലെ രസകരമായ വീഡിയോകൾ പങ്കുവെച്ചു.

Two heartthrobs of their respective industries 🔥#RanbirKapoor #MaheshBabu#AnimalPreReleaseEvent pic.twitter.com/3oMfsr0Nv0

— 𝐉𝐨𝐫𝐝𝐚𝐧 (@jordan10RK) November 27, 2023

ഹൈദരാബാദിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രൺബീർ കപൂറിനൊപ്പം ബോബി ഡിയോൾ, അനിൽ കപൂർ, രശ്മിക മന്ദാന തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. ഇവർക്കൊപ്പം സംവിധായകനും നിർമ്മാതാവുമായ ഭൂഷൺ കുമാറും പങ്കെടുത്തു. സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ. ചിത്രത്തിൽ രശ്മിക മന്ദാന വളരെ ശ്രദ്ധേമായ വേഷം തന്നെയാണ് അവതരിപ്പിക്കുന്നത്.

രൺബീർ കപൂർ വളരെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് അനിമൽ. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് രൺബീർ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അനിമലിന്റെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

 

Tags: RANBEER KAPOORSUBMAHESH BABU
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies