വെബ് ബ്രൗസർ ആയ മോസില്ല ഫയർഫോക്‌സിൽ ഗുരുതര സുരക്ഷാപ്രശ്‌നങ്ങൾ കണ്ടെത്തി. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എത്രയും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫയർഫോക്‌സ് ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാനും നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. വിവിധ കോഡിംഗ് പിഴവുകളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
115.50.0-ന് മുൻപുള്ള ഫയർഫോക്‌സ് ഇഎസ്ആർ പതിപ്പ്, 120-ന് മുൻപുള്ള മോസില്ല ഫയർഫോക്‌സ് പതിപ്പ്, 120-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, 115.5-ന് മുൻപുള്ള മോസില്ല തണ്ടർബേർഡ് പതിപ്പ് എന്നിവയിലാണ് നിലവിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷാപ്രശ്‌നങ്ങൾ ഒഴിവാക്കുന്നിനായി ഫയർഫോക്‌സ് ഉടനടി അപ്‌ഡേറ്റ് ചെയ്യുക, ബ്രൗസറിൽ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട് ഉറപ്പാക്കുക. അപരിചതമായ നമ്പറുകളിൽ നിന്നും വരുന്ന സന്ദേശങ്ങളിലും ഇ-മെയിലുകളിലും വരുന്ന ലിങ്കുകൾ തുറക്കാതിരിക്കുക. എന്നിവയാണ് പ്രതിരോധമാർഗമായി ഏജൻസി നൽകുന്ന മുന്നറിയിപ്പ്.















