മനുഷ്യരേക്കാൾ നല്ലത് ആർട്ടിഫിഷ്യൽ ഇന്റലിജൻസോ?; ചാറ്റ് ജിപിടി മനുഷ്യനെ കടത്തിവെട്ടുന്നുവെന്ന് പഠനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

മനുഷ്യരേക്കാൾ നല്ലത് ആർട്ടിഫിഷ്യൽ ഇന്റലിജൻസോ?; ചാറ്റ് ജിപിടി മനുഷ്യനെ കടത്തിവെട്ടുന്നുവെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 06:00 pm IST
FacebookTwitterWhatsAppTelegram

ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി വന്നതോടെയാണ് ആളുകൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രചാരം വർദ്ധിക്കാൻ ആരംഭിച്ചത്. ജോലിക്കാർ മുതൽ സ്‌കൂൾ കുട്ടികൾ വരെ ഇന്ന് ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്. മനുഷ്യരെക്കാൾ നല്ല രീതിയിൽ ഉപദേശം നൽകുന്നതിൽ ചാറ്റ് ജിപിടി മികച്ചതാണെന്നാണ് പുതിയ പഠനം. ജിപിടി-4 എന്ന മോഡലാണ് എഐ ചാറ്റ് ബോട്ട് വഴി ഇത്തരത്തിലുള്ള വ്യക്തിപരമായ ഉപദേശം നൽകുന്നത്. വ്യക്തിപരമായ ഉപദേശങ്ങൾനൽകുവാൻ ഒരു മനുഷ്യന്റെ സഹാനുഭൂതിയും ആവശ്യമാണെന്ന ധാരണയാണ് ഇതിലൂടെ ചാറ്റ് ജിപിടി മാറ്റിയിരിക്കുന്നത്.

ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജിയെന്ന ജേണൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. ചാറ്റ് ജിപിടിയുടെ കൂടുതൽ ഉപദേശങ്ങളും സമ്പൂർണ്ണവും സഹാനുഭൂതിയും സഹായകരവുമാണെന്ന് പഠനത്തിൽ പങ്കെടുത്ത ഭൂരിഭാഗത്തിലധികം ആളുകളും അറിയിച്ചു. മനുഷ്യവികാരങ്ങളെ മനസിലാക്കുന്നതിനും അഭിസംബോധന ചെയ്യുന്നതിനുമുള്ള എഐയുടെ കഴിവിൽ ഇത് കാര്യമായ മാറ്റം കാണിക്കുന്നുണ്ട്. ചാറ്റ്ജിപിടിക്ക് മനുഷ്യന്റെ വികാരങ്ങൾ മനസിലാക്കാൻ കഴിയുമെന്ന് നേരത്തെ പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

ജിപിടിയുടെ 3.5 മോഡലിനെക്കാളും വൈകാരികമായ കാര്യങ്ങൾ മനസിലാക്കാൻ ജിപിടി 4 മികച്ചതാണെന്ന് പറയപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ ചോദിക്കാനും ഫീഡ്ബാക്ക് നൽകാനും കഴിയും. ഇത് വ്യക്തിപരമായ ഉപദേശങ്ങൾ നൽകുന്നതിനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് മെച്ചപ്പെടുത്തി. തെറാപ്പി സെഷനുകൾ മെച്ചപ്പെടുത്തുന്നതിന് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകളുടെ സാധ്യതകളിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.

നേരത്തെ വില്യം, മേരി എന്നീ ​ഗവേഷകരും മൈക്രോസോഫ്റ്റിലെയും ഏഷ്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള ​ഗവേഷകരും എൽഎൽഎം(ലാർജ് ലാഗ്വേജ് മോഡൽസ്) എന്ന എഐക്ക് മനുഷ്യ വികാരങ്ങൾ മനസിലാക്കാൻ    കഴിയുമോ എന്നറിയാൻ ഒരു പഠനം നടത്തിയിരുന്നു. പഠനത്തിൽ ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങൾ അടിസ്ഥാനമാക്കിയുള്ള എൽഎൽഎംകൾക്ക് വികാരങ്ങൾ മനസിലാക്കാനും അതിന് പ്രതികരിക്കാനും സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.

Tags: ChatGPTArtificial IntellegenceSUB
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies