ടോക്കിയോ: അമേരിക്കൻ സൈനിക വിമാനം ജപ്പാനിലെ കടലിൽ തകർന്നു വീണു. എട്ടുപേരുമായാണ് യകുഷിമ ദ്വീപിന് സമീപത്തെ സമുദ്രത്തിൽ വിമാനം തകർന്നു വീണതെന്ന് ജപ്പാൻ തീരസംരക്ഷണ സേന അറിയിച്ചു. ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.47ഓടെയാണ് അപകടം സംഭവിച്ചത്.
സമുദ്രത്തിൽ വീണ വിമാനത്തിന്റെ ഇടത് വശത്ത് തീ പടർന്നതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ജപ്പാനിലെ യുഎസ് സേനയുടെ വക്താവ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.