ടി20യിൽ ഇല്ല, ഏകദിനത്തിലുണ്ട്; ഇന്ത്യൻ ടീമിലിടം പിടിച്ച് മലയാളി സഞ്ജു സാംസൺ

Published by
Janam Web Desk

ഇടവേളയ്‌ക്ക് ശേഷം ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഏകദിന ടീമിലാണ് താരം ഇടം പിടിച്ചത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്. ഏകദിന ടീമിനെ കെഎൽ രാഹുലും ടി20 ടീമിനെ സൂര്യകുമാർ യാദവുമാണ് നയിക്കുന്നത്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഡിസംബർ 10 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുക.

വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വിശ്രമം വേണമെന്ന് വിരാട് കോലിയും രോഹിത് ശർമ്മയും ബിസിസിഐയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരെയും ടി20, ഏകദിന ടീമുകളിലേക്ക് പരിഗണിച്ചില്ല. ഡിസംബർ 26ന് ആരംഭിക്കുന്ന ടെസ്റ്റിൽ ഇരുവരും ടീമിന്റെ ഭാഗമാകും. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുഹമ്മദ് ഷമി ഫിറ്റ്‌നസ് വീണ്ടെടുത്താൽ ടെസ്റ്റിൽ ടീമിനൊപ്പെം ചേരുമെന്നും ബിസിസിഐ അറിയിച്ചു. സീനിയർ താരങ്ങളായ അജിങ്ക്യാ രഹാനെയും ചേതേശ്വർ പൂജാരയും ടീമിൽ ഇടംപിടിച്ചിട്ടില്ല. മൂന്ന് വീതം ടി20യും ഏകദിനവും 2 ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം.

 

ഏകദിന ടീം

ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി), സഞ്ജു സാംസൺ (വി.കെ), അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ , മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.

ടി20 ടീം:

യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വി.കെ), ജിതേഷ് ശർമ്മ (വി.കെ.), രവീന്ദ്ര ജഡേജ (വി.സി.), വാഷിംഗ്ടൺ സുന്ദർ. , രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.

ടെസ്റ്റ് ടീം

രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ (വി.കെ.), കെ.എൽ. രാഹുൽ (വി.കെ.), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ശർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര (വിസി), പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി.

Share
Leave a Comment