മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ മക്കൾ എന്നതിലുപരി സിനിമാ മേഖലയിൽ നിറസാന്നിധ്യമായി നിൽക്കുന്നവരാണ് വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും. നിരവധി സിനിമകൾ ചെയ്ത് മലയാളികളുടെ പ്രിയ താരസഹോദരങ്ങളായി മാറിയവരാണ് ഇരുവരും. ഇരുവരുടെയും അഭിമുഖങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വിനീത് സംവിധാനം ചെയ്ത പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ചതിനെ കുറിച്ചാണ് ധ്യാൻ പറയുന്നത്. വണ്ണം കുറയ്ക്കാൻ ചേട്ടൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ലെന്നും വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ താൻ പറ്റില്ലെന്ന് പറയുമായിരുന്നെന്നും ധ്യാൻ പറഞ്ഞു.
ചേട്ടൻ വിളിച്ചിട്ട് ഒരു സിനിമയുണ്ട് തടി കുറയ്ക്കണമെന്ന് പറഞ്ഞു, വെറെ ആരോടായിരുന്നാലും ഞാൻ പറ്റില്ലെന്ന് പറഞ്ഞേനെ. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോടും പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് പറ്റില്ല വെറെയാളെ നോക്കിക്കോളൂ എന്ന് പറഞ്ഞിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് ചേട്ടന്റെ സിനിമയിൽ അഭിനയിക്കുന്നത്. ഇത്രയും ചെറിയ സമയം കൊണ്ട് തടി കുറയ്ക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ പിണക്കവുമുണ്ടായി. ഏട്ടന്റെ സിനിമയക്ക് വേണ്ടി വണ്ണം കുറയ്ക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും ധ്യാൻ പറഞ്ഞു.