കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും ഓയൂരിലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിക്കുന്നു. പിതാവിനോട് ചോദ്യം ചെയ്യലിന് എത്താൻ അറിയിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് സംഘം ഓയൂരിലെ വീട്ടിലെത്തിയത്.
ചിറക്കര ഭാഗത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. കൊല്ലം റൂറൽ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കല്ലുവാതുക്കൽ നിന്ന് പ്രതികൾ ഓട്ടോ പിടിച്ച് കയറിയ സ്ത്രീയും പുരുഷനും കയറിയെന്നും പിന്നീട് കിഴക്കനില ഭാഗത്ത് ഇറങ്ങിയെന്നും ഡ്രൈവർ പറഞ്ഞു. ഇവിടെ വെച്ചാണ് ഇവർ കടയിൽ കയറിയതും കടയുടമയുടെ ഫോൺ വാങ്ങി കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. പിന്നീട് കിഴക്കനില ഭാഗത്ത് വെച്ച് ഇറങ്ങുകയും ചെയ്തുവെന്നാണ് ഇയാൾ നൽകിയ മൊഴി. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വസത്തിലെടുത്തിട്ടില്ല.
എന്തുകൊണ്ട് ഈ വിവരം ഇതുവരെ പുറത്തുപറയാതിരുന്നതെന്ന് പോലീസ് ചോദിച്ചപ്പോൾ ഭയം മൂലമാണെന്നായിരുന്നു മറുപടി. പെട്രോൾ പമ്പിൽ ഈ വാഹനം ഇന്ധനം നിറയ്‌ക്കാനെത്തിയത് പോലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് ശേഷം സ്വിഫ്റ്റ് കാർ ചിറയ്‌ക്കൽ-പരവൂർ-പാരിപ്പിള്ളി ഭാഗങ്ങളിലേക്കാണ് വാഹനം കറങ്ങി നടന്നിട്ടുള്ളത്. തുടർന്ന് പോലീസ് ഈ ഭാഗം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. അങ്ങനെയാണ് ഈ ഭാഗത്ത് നിന്ന് ഓട്ടോ പിന്തുടർന്ന് പോലീസ് കണ്ടെത്തിയത്.















