വൈക്കത്തഷ്ടമി: അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ ആട്ടവിശേഷം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വൈക്കത്തഷ്ടമി: അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ ആട്ടവിശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:36 pm IST
FacebookTwitterWhatsAppTelegram

നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം ശ്രീമഹാദേവ ക്ഷേത്രം. കടുത്തുരുത്തി ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളും ഒരേ സമയം പ്രതിഷ്ഠിക്കപ്പെട്ടവയാണെന്ന് വിശ്വസിക്കുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഭഗവാനെ അന്നദാന പ്രഭുവായാണ് വിശ്വാസികൾ കാണുന്നത്. വൈക്കത്ത് പ്രാതൽ അതിവിശേഷമായ വഴിപാടാണ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. വൃശ്ചിക മാസത്തിലെ പൗർണ്ണമിക്ക് ശേഷമുള്ള എട്ട് ദിവസങ്ങളിലാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. 12 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം. 12-ാം ദിവസമാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. അഷ്ടമിദിനത്തിൽ ഭഗവാൻ പരമേശ്വരൻ ജഗദ് ജനനിയായ പാർവ്വതീദേവി സമേതനായി വ്യാഘ്രപാദ മഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നും അനുഗ്രഹങ്ങൾ നൽകിയെന്നുമാണ് വിശ്വാസം. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മയ്‌ക്കായാണ് ആഘോഷിക്കുന്നത്.

വ്യാഘ്രപാദ മഹർഷിയുമായി ബന്ധപ്പെട്ടുള്ളതാണ് വൈക്കത്തഷ്ടമിയുടെ വിശ്വാസം. ദിവസവും വൈക്കത്തപ്പനെ ധ്യാനിച്ചിരുന്ന മഹർഷിയുടെ സ്വപ്‌നത്തിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടെന്നും വൃശ്ചികമാസത്തിലെ വെളുത്തവാവിന് ശേഷമുള്ള ഒരു അഷ്ടമിക്ക് ഭക്തർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും അറിയിച്ചു. അന്നുമുതൽ വൃശ്ചികത്തിലെ പൗർണ്ണമിക്ക് ശേഷമുള്ള അഷ്ടമി വൈക്കത്തഷ്ടമിയായി ആചരിക്കാൻ ആരംഭിച്ചുമെന്നുമാണ് വിശ്വാസം. വൈക്കത്തഷ്ടമി നാളിൽ ഭഗവാൻ പൂർണ്ണരൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് ഭക്തമതം. വ്യാഘ്രപാദ മഹർഷിക്ക് ഭഗവദ് ദർശനം സിദ്ധിച്ചത് ഇവിടെ വച്ചാണെന്നും അതിനാൽ വ്യാഘ്രപാദപുരം എന്നാണ് സ്ഥലനാമമെന്നും ഐതിഹ്യമുണ്ട്. ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പ്രകാരം ഈ സ്ഥലം വ്യാഘ്ര ഗേഹം, വ്യാഘ്രപുരം എന്നായിരുന്നുവെന്നും പിന്നീട് തമിഴ് പ്രചരിച്ചപ്പോൾ അതു ‘വൈക്കം’ എന്നായി മാറിയാതാകാം എന്നുമാണ് മറ്റൊരു ഐതിഹ്യം.

മൂന്ന് ഭാവങ്ങളിലാണ് ഇവിടെ ഭഗവാനെ ആരാധിക്കുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്‌ക്ക് കിരാതമൂർത്തി ഭാവത്തിലും വൈകുന്നേരം പാർവതി സമേതനായ സാംബശിവ സങ്കൽപ്പത്തിലുമാണ് പ്രതിഷ്ഠ. ഇവിടെ ആരാധിക്കപ്പെടുന്ന അഞ്ചടി ഉയരമുള്ള ശിവലിംഗം ത്രേതായുഗത്തിൽ രൂപപ്പെട്ടതാണെന്നും ഭക്തർ വിശ്വസിക്കുന്നു. വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടത്തുന്നത്. വൈക്കത്തപ്പന്റെ പുത്രനായാണ് ഉദയനാപുരം സുബ്രമണ്യ സ്വാമിയെ കാണുന്നത്. അതിനാൽ തന്നെ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതൃ-പുത്ര സമാഗമമായാണ് വിശ്വസിക്കപ്പെടുന്നത്.

ഉത്സവത്തിന്റെ മറ്റൊരു പ്രസിദ്ധിയാണ് ഋഷഭവാഹന എഴുന്നളിപ്പ്. പ്രശസ്തവും അതിമനോഹരവുമായ ഋഷഭവാഹനം എഴുന്നള്ളിപ്പ് അഷ്ടമി ഉത്സവത്തിന്റെ ഏഴാം നാളിലാണ്. ഭഗവാൻ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നതാണ് വിശ്വാസം. രാത്രി അത്താഴപൂജയും ശ്രീബലിയും ശ്രീഭൂതബലിയും കഴിഞ്ഞാണ് ഋഷഭവാഹനത്തിൽ വിളക്കിനെഴുന്നള്ളുന്നത്. സാധാരണ പോലെ ആനപ്പുറത്തെഴുന്നള്ളിക്കുന്നതിന് പകരം കൂറ്റൻ വെള്ളിക്കാളപ്പുറത്ത്, വൈക്കത്തപ്പന്റെ തങ്കവിഗ്രഹം ആടയാഭരണങ്ങൾ, തങ്കനിർമ്മിതമായ ചന്ദ്രക്കല, ഉദരബന്ധം, കട്ടിമാലകൾ, പൂമാലകൾ എന്നിവകൊണ്ട് അലങ്കരിച്ച്, അവകാശികളായ നാല്പതോളം മൂസ്സതുമാർ ചേർന്ന് മുളംതണ്ടിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ ഒൻപതാനകൾ അകമ്പടിയാകുമ്പോൾ അതിൽ രണ്ടാനകൾക്ക് സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടമാവും അണിയിക്കുക. രണ്ട് തങ്കക്കുടകളും ആലവട്ടവും വെൺചാമരമടക്കമുള്ള മുന്തിയ ആനച്ചമയങ്ങളുമുണ്ടാകും. തെക്കേമുറ്റത്ത് എഴുന്നള്ളി നിൽക്കുമ്പോൾ പ്രദക്ഷിണ വഴിയിൽ ദീപങ്ങൾ നിരക്കും. ഏഴ് പ്രദക്ഷിണങ്ങളുള്ളതിൽ ഓരോന്നിനും ഓരോ തരം വാദ്യങ്ങളാണുപയോഗിക്കുക. അഷ്ടമി എഴുന്നള്ളിപ്പുകളിലെ ഏറ്റവും ആർഭാടപൂർണ്ണമായ എഴുന്നള്ളിപ്പാണിത്. അഷ്ടമി എഴുന്നള്ളത്തിലെ പഞ്ചവാദ്യം പ്രസിദ്ധമാണ്.

വൈക്കത്തഷ്ടമിയുടെ പ്രധാന ആകർഷണം അഷ്ടമി വിളക്കാണ്. പുലർച്ചെ 3 മണി മുതൽ ഭക്തർ ശിവ ദർശനം ആരംഭിക്കും. ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പന് യാത്രയയപ്പ് നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായാണ് ഉദയനാപുരത്ത് ദേവൻ എത്തുന്നത്. ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ച് വിജയശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്‌മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നതാണ് ചടങ്ങ്. വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജന സഹസ്രങ്ങൾ എതിരേൽക്കുന്നത്. ഇതു ദർശിക്കാൻ നിരവധി ജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

ഇരു ദേവന്മാരും യാത്ര ചോദിക്കുന്ന രംഗം ഹൃദയ സ്പർശിയാണ്. ആ സമയത്ത് അകമ്പടിയായി വാദ്യങ്ങൾ ഉണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ ‘വിട പറച്ചിൽ’ എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്‌മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ മനസ്സില്ലാ മനസോടെ യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതൃ-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തലക്ഷങ്ങളെയാണ് ആകർഷിക്കുന്നത്.

അഷ്ടമിക്ക് എഴുന്നള്ളി നിൽക്കുന്ന ദേവന് അർപ്പിക്കുന്ന വലിയ കാണിക്കയും ഇത്തരത്തിൽ ഐതിഹ്യനിബിഡമായ ചടങ്ങാണ്. വൈക്കത്ത് പെരുംതൃക്കോവിലപ്പന് ആദ്യമായി കാണിക്ക അർപ്പിക്കാനുള്ള അവകാശത്തിന് കൽപ്പിച്ച് അനുവാദമുള്ളത് കറുകയിൽ കൈമൾക്കാണ്. പാരമ്പര്യത്തിന്റെ സ്മരണയുമായി കറുകയിൽ കൈമൾ വലിയ കാണിക്ക സമർപ്പിക്കുന്നതോടെ മറ്റുള്ളവർക്ക് കാണിക്ക അർപ്പിക്കാം. കറുകയിൽ കൈമൾ പല്ലക്കിലേറിയാണ് കാണിക്ക അർപ്പിക്കാൻ വരുന്നത്. വൈക്കത്തപ്പന്റെ തിരുമുൻപിൽ പ്രഭുത്വം കാണിച്ചുവരുന്ന കൈമളുടെ പാപം ഇല്ലാതാക്കാൻ ആക്ഷേപിച്ച് അയക്കാറുള്ളതും വളരെ പ്രത്യേകതയുള്ളതാണ്. വൃശ്ചിക മാസത്തിലെ വാർഷിക ഉത്സവം 2023 നവംബർ 24ന് ആരംഭിക്കുന്നു. ഡിസംബർ 5-നാണ് വൈക്കത്തഷ്ടമി. 6-ന് ആറാട്ട്.

പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം അന്നേ ദിവസം വെളുപ്പിന് നാലര മുതൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് പത്‌നീസമേതനായി ഭഗവാൻ ദർശനം നൽകിയതിന്റെ ഓർമയ്‌ക്കായാണ് അഷ്ടമിദർശനം നടത്തുന്നത്. ദർശനം ആരംഭിച്ച് കഴിഞ്ഞാണ് ഉദയനാപുരത്തപ്പന്റെ വരവ് ആരംഭിക്കുന്നത്.

ഉത്സവത്തിന്റെ പന്ത്രണ്ടു ദിവസവും വൈക്കത്തപ്പനെ കുളിച്ചു തൊഴുന്നത് പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്. വൃശ്ചികമാസത്തിലെ പ്രധാന ഉത്സവവുമായി താരതമ്യപ്പെടുത്തുമ്പോൾ കുംഭമാസത്തിലെ വൈക്കത്തഷ്ടമി ചെറിയ ഉത്സവമാണ്. കുംഭമാസത്തിലെ പൗർണ്ണമി കഴിഞ്ഞ് എട്ടാം ദിവസം ആചരിക്കുന്നതിനാൽ കുംഭാഷ്ടമി എന്നാണ് ഇത് അറിയപ്പെടുന്നത്. 2023 ഫെബ്രുവരി 13-നാണ് കുംഭാഷ്ടമി.

അഷ്ടമിയുടെ പിറ്റേദിവസമാണ് ആറാട്ട്. ആറാട്ടിന് വിശേഷാൽ പ്രാധാന്യമൊന്നുമില്ല. ഉദയനാപുരം ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ടുകഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാന് മുക്കുടി നേദിയ്‌ക്കുന്നത് അതിവിശേഷമാണ്. അഷ്ടവൈദ്യരിലെ വെള്ളാട്ടില്ലത്തെ മൂസതാണ് മുക്കുടി തയ്യാറാക്കുന്നത്. ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവന് നിവേദിക്കുകയും ചെയ്യും. തുടർന്ന് മുക്കുടി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. മുക്കുടി നിവേദ്യം ഉദരരോഗങ്ങൾക്ക് മികച്ച ഔഷധമാണെന്നാണ് വിശ്വാസം.

ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ നാല് വശങ്ങളിലുമായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കേ ഗോപുരത്തിന് സമീപം ‘വ്യാഘ്രപാദ സ്ഥാനം’ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ സ്തംഭന ഗണപതി പ്രതിഷ്ഠയുണ്ട്. ഭഗവാനെ ദർശിച്ച സന്യാസി വില്വമംഗലത്തു സ്വാമിയാർ ഭക്ഷണം കഴിക്കുമ്പോൾ ഭഗവാനെ ദർശിച്ച സ്ഥലമാണ് മാന്യസ്ഥാനം. ഇതിനോട് ചേർന്നാണ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയുള്ളത്. വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപൂജയ്‌ക്ക് മുമ്പ് ദർശനം നടത്തുന്നത് വളരെ ശുഭകരമാണെന്നും വിശ്വസിക്കപ്പെടുന്നു.

Tags: Shiva TampleKottayamSpecialvaikomVaikom Mahadeva templeVaikathashtami
ShareTweetSendShare

More News from this section

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies