റോഡ് പണിക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിൽ തീപടർന്നു; ഡ്രൈവർക്ക് പരിക്ക്

Published by
Janam Web Desk

തൃശൂർ: റോഡ് പണിക്ക് കൊണ്ടുവന്ന വാഹനത്തിൽ തീപിടിച്ച് അപകടം. തൃശൂർ കയ്പമംഗലത്താണ് ആറുവരി പാതയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിന് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ടാറിംഗ് പണിക്കിടെ വാഹനത്തിൽ തീപടർന്നു പിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് പൊള്ളലേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന ടാറിംഗ് മെഷീൻ പൂർണമായും കത്തി നശിച്ചു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

Share
Leave a Comment