വെളുത്തുള്ളി ഉപയോഗിക്കുന്നവരാണോ..ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെളുത്തുള്ളി ഉപയോഗിക്കുന്നവരാണോ..ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 04:38 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. പല രോഗങ്ങൾക്കുമുള്ള മരുന്നായും അതിനെ ഉപയോഗിക്കാറുണ്ട്. അത് മാത്രമല്ല ഒട്ടുമിക്ക ഭക്ഷണ പദാർത്ഥങ്ങളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാൽ വെളുത്തുള്ളിക്കും ചില പാർശ്വഫലങ്ങൾ ഉണ്ട്.

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഫ്രക്ടൻസ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവും. വെളുത്തുള്ളി അമിതമായി ഉപയോഗിക്കുന്നവരിൽ അസിഡിറ്റി, വയർ വീർക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പദാർത്ഥമാണ് അലിസിൻ. വെളുത്തുള്ളി കഴിക്കുമ്പോൾ ഇത് മെറ്റബോളീസികരിക്കപ്പടുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇത് വായ്‌നാറ്റത്തിന് കാരണമാവും.

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ചർമ്മത്തെ അസ്വസ്ഥമാക്കുന്നതിന് കാരണമാവും. ചില ആളുകൾ വെളുത്തുള്ളി നേരിട്ട് ചർമ്മത്തിൽ തേക്കാറുണ്ട്. ഇത് ചുവന്ന പാടുകൾ ഉണ്ടാകുന്നതിനും കാരണമാവും. രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല. രക്തവുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉള്ളവർ കഴിവതും വെളുത്തുള്ളിയുടെ ഉപയോഗം ഉപേക്ഷിക്കാൻ ശ്രമിക്കുക.

ചിലർക്കെങ്കിലും വെളുത്തുള്ളിയുടെ ഉപയോഗം അലർജി ഉണ്ടാക്കിയേക്കാം. ചർമ്മത്തിൽ ചുവന്ന പാടുകൾ, നീര്, ശ്വാസിക്കാനുള്ള ബുദ്ധിമുണ്ട് എന്നിവയെല്ലാം അനുഭവപ്പെടാനുള്ള സാധ്യത വലുതാണ്. ഇത്തരത്തിൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. ക്യാൻസർ, എച്ച്‌ഐവി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ വെളുത്തുള്ളിയുടെ ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള മരുന്നുകളോട് റിയാക്റ്റ് ചെയ്യാൻ വെളുത്തുള്ളിക്കാവും.അതിനാൽ രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങൾക്ക് അത് കാരണമാവും.

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ അമിതമായ ഉപയോഗം ദോഷകരമായേക്കാം. ഗർഭിണികളിൽ അസിഡിറ്റി ഉണ്ടാക്കുവാനും മുലയൂട്ടുന്ന അമ്മമാർക്ക് പാല് കുറയുന്നതിനും ഇത് കാരണമാവും. അതിനാൽ വെളുത്തുള്ളിയുടെ ഉപയോഗം കുറയ്‌ക്കുന്നത് നല്ലതാണ്.

Tags: GarlicSide effectsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies