മക്കളുടെ പിറന്നാൾ ആഘോഷിക്കാൻ വൈകിയാൽ പൊതുവെ മാതാപിതാക്കൾക്ക് ചെറിയൊരു സങ്കടം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ മകളുടെ പിറന്നാൾ വൈകി ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് നടൻ മനോജ് കെ ജയൻ. പിറന്നാൾ ദിനത്തിൽ മകൾക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ചാണ് നടൻ സന്തോഷം പങ്കുവെക്കുന്നത്.
നടി ഉറുവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. ഇപ്പോൾ വിദേശത്ത് പഠിക്കുന്ന കുഞ്ഞാറ്റ ഇത്തവണ പിറന്നാൾ ആഘോഷിക്കാൻ എത്തിയത് മനോജ് കെ ജയനൊപ്പം കൊച്ചിയിലായിരുന്നു. ഹോട്ടലിലെത്തിയപ്പോൾ ഭാഗ്യമെന്നോണം ബോളിവുഡ് താരം വരുൺ ധവാനും സ്ഥലത്തുണ്ടായിരുന്നു.
View this post on Instagram
പിറന്നാൾ ആഘോഷത്തിന്റെയും വരുണിനൊപ്പമെടുത്ത ചിത്രങ്ങളും തേജാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.’ ജന്മദിനം വൈകി ആഘോഷിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി. ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ ജന്മദിനസമ്മാനമാണ് ഇത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.’-ചിത്രങ്ങൾ പങ്കുവെച്ച് തേജാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മനോജ് കെ. ജയനും മകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. പിറന്നാൾ വൈകി ആഘോഷിക്കാൻ കുഞ്ഞാറ്റ തീരുമാനിച്ചപ്പോൾ അവൾക്ക് ഒരു ബോളിവുഡ് താരത്തിൽ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചു. എന്നായിരുന്നു ചിത്രത്തിനൊപ്പം മനോജ് കെ. ജയന്റെ കുറിപ്പ്.