മനം മയക്കുന്ന ​ഗന്ധവും കണ്ണ് നിറയ്ക്കുന്ന നീളവും; 'ബിരിയാണി അരി' എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കക്ഷിയെ അറിയുമോ? ​ഗുണങ്ങൾ ചില്ലറയല്ല!
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മനം മയക്കുന്ന ​ഗന്ധവും കണ്ണ് നിറയ്‌ക്കുന്ന നീളവും; ‘ബിരിയാണി അരി’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കക്ഷിയെ അറിയുമോ? ​ഗുണങ്ങൾ ചില്ലറയല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 12:33 pm IST
FacebookTwitterWhatsAppTelegram

അരി ഇല്ലാതെ മലയാളിക്ക് ഒരു ദിനമോ? ചിന്തിക്കാൻ പോലും കഴിയില്ലാ അല്ലേ. അത്രമാത്രം ആത്മബന്ധമാണ് മലയാളിയും അരിയുമായി ഉള്ളത്. പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ അരി ആഹാരം ശീലമാക്കിയവരും നമ്മുടെ ഇടയിലുണ്ട്. അരി പോലെ തന്നെ പ്രധാമാണ് അരിപ്പൊടിയും.

എന്നാൽ അരികളിൽ താരം ബസ്മതി അരിയാണ്. ഏഷ്യയിലുടനീളം ബസ്മതി ഹിറ്റാണ്. ബിരിയാണിക്കും പുലാവിനുമൊക്കെ ബസ്മതി കൂടിയേ തീരൂ. ബസ്മതിയുടെ നീളവും ​ഗന്ധവുമാണ് ഇത്രമേൽ ജനപ്രിയമാക്കുന്നത്.

‌സു​ഗന്ധ നെല്ലിനമാണ് ബസ്മതി. സാധാരണ അരിയിൽ നിന്നും വ്യത്യസ്തമായി നീളം കൂടിയ അരിയാണ് ഇവ. ഇന്ത്യയിലാണ് ലോകത്തിലെ ബസ്മതി ഉത്പാദനത്തിന്റെ 70 ശതമാനവും നടക്കുന്നത്. വിവിധയിനം ബസുമതി അരികൾ ഉണ്ട്. ബസുമതി 370, ബസുമതി 385, ഡെറാഡൂണി ബസുമതി, തരാവോരി ബസുമതി തുടങ്ങിയവയാണ് പരമ്പരാഗത ഇന്ത്യൻ ഇനങ്ങൾ. അന്താരാഷ്‌ട്ര തലത്തിൽ പോലും ഇത്ര പ്രിയമേറിയ ബസ്മതി അരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണങ്ങൾ നൽകും. എന്നാൽ പലരും ഇതൊന്നും അറിയാതെയാണ് ബസ്മതി അരിയും ബിരായാണിയുമൊക്കെ കഴിക്കുന്നത്. എന്നാൽ ഇനി ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞ് ബസ്മതി അരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ബസ്മതി അരിയുടെ ​ഗുണങ്ങൾ

1) പ്രമേഹം നിയന്ത്രിക്കാൻ

നല്ല ആവി പറക്കുന്ന കുത്തരി ചോറ് സ്വപ്നം കാണുന്നവരാകും ഓരോ പ്രമേഹ രോ​ഗിയും. ചോറ് കഴിക്കരുതെന്ന ഡോക്ടറുടെ കർശന നിർദ്ദേശം ലഭിച്ചിട്ട് ഇരിക്കുന്നവർ സങ്കടപ്പെടണ്ടേ, ബസ്മതി അരിയിലുണ്ട് പരിഹാരം. ബസ്മതി അരിയിൽ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. എന്തെങ്കിലും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്റെ സൂചകമാണ് ഗ്ലൈസെമിക് സൂചിക. അതിനാൽ ബസ്മതി അരിയുടെ ചോറ് കഴിക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കില്ല. എന്നാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

2) ഹൃദയാരോ​ഗ്യത്തിന്

​ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കാൻ ബസ്മതി അരി സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ബസ്മതി അരിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ബ്രൗൺ അരി രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുവഴി ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

3) ശരീരഭാരം കുറയ്‌ക്കാൻ

കലോറി കുറഞ്ഞ അരിയാണ് ഇത്. ബസ്മതി അരി കഴിക്കുന്നത് വഴി വിശപ്പ് അനുഭവപ്പെടുന്നത് തടയുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബസ്മതി അരി. ദഹന പ്രക്രിയ സു​ഗമാക്കുന്നതിനും ഇത് സഹായിക്കുന്നു. മലബന്ധം അകറ്റാനും ബസ്മതി അരി സഹായിക്കും.

4) തലച്ചോറിന്റെ ആരോ​ഗ്യത്തിന്

ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ ബിയുടെയും ഉറവിടമാണ് ബസ്മതി അരി. വിറ്റാമിൻ ബി1-ൽ കാണപ്പെടുന്ന തയാമിൻ സംയുക്തം തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ 22 ശതമാനം വിറ്റാമിൻ ബി1 ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ കുറവ് വെർണിക്കെ എൻസെഫലോപ്പതി എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

5) രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ബസ്മതി അരിയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയർന്ന രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഈ പോഷകങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ശരീരത്തിലെ മൊത്തത്തിലുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഒരു കപ്പ് ബസുമതി അരിയിൽ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. മിതമായ അളവിലാണ് ബസ്മതി അരി കഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ആരോ​ഗ്യത്തിന് ​ഗുണം പോലെ തന്നെ ദോഷവും വരുത്തിയേക്കാം.

Tags: benefitsSUBBasmati Rice
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies