ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ ടീമിനെ ആര് നയിക്കുമെന്ന ആശയക്കുഴപ്പത്തിന് ഇപ്പോഴും അറുതി വന്നിട്ടില്ല. മുൻതാരങ്ങളടക്കം ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരുകയും വേണമെന്ന് വാദിക്കുന്നുണ്ട്. എന്നാൽ സെലക്ടർമാർ ഇക്കാര്യത്തിൽ വ്യക്തവരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തവരുത്തണമെന്ന് രോഹിത് ശർമ്മ തന്നെ സെലക്ടർമാരോട് ആവശ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024 ട്വന്റി20 ലോകകപ്പില്‍ തന്നെ ടീമിന്റെ ഭാഗമാക്കാന്‍ സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കിൽ കൃത്യമായ മറുപടി വേണമെന്നും അദ്ദേഹം സെലക്ടര്‍മാരോട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പര്യടനത്തിനുള്ള ടീം സെലക്ഷന് മുന്നോടിയായി ബി.സി.സി.ഐ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നായകന്റെ പരാമർശം. പരിശീലകൻ ദ്രാവിഡിന്റെ സാന്നിദ്ധ്യത്തിലായിരുന്നു രോഹിത് വ്യക്തമാക്കിയത്.
പരിശീലകനായ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും രോഹിത്തിന്റെ കാര്യത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത് ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഏറ്റെടുക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഡിസബംർ പത്തുമുതലാണ് ടി20 പരമ്പരയ്‌ക്ക് തുടക്കം. സൂര്യകുമാർ യാദവാണ് നിലവിൽ ടി20യിലെ നായകൻ.