ലോകം കീഴടക്കിയ അതിവേഗ സ്മാഷിനുള്ള ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം സാത്വിക് സായി രാജ് റെങ്കി റെഡ്ഡി. മണിക്കൂറിൽ 565 കിലോ മീറ്റർ വേഗമുള്ള സ്മാഷിലാണ് ഇന്ത്യൻ താരം ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഏപ്രിൽ 14നാണ് ലോക റെക്കോർഡ് പിറന്നത്.
ഇതിന്റെ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് സാത്വിക്കിന്റെ വീട്ടിലെത്തിയത്. പിതാവ് റെങ്കി റെഡ്ഡി ഇത് വാങ്ങി പുറത്തെടുക്കുന്ന വീഡിയോ താരം എക്സിൽ പങ്കുവച്ചിട്ടുണ്ട്. പിതാവിന്റെ അഭിമാനത്തിന്റെ യാഥാർത്ഥ വേഗം എന്തെന്ന് എനിക്ക് മനസിലായി. ഒരിക്കലും തകർക്കപ്പെടാത്ത എന്റെ ഹൃദയത്തിലെ റെക്കോർഡ്. എന്നു പറഞ്ഞ ഒരു കുറിപ്പോടെയാണ് താരം വീഡിയോ പങ്കിട്ടത്. ബോക്സ് പൊട്ടിക്കുമ്പോൾ പിതാവിന്റെ കണ്ണിലെ അഭിമാനവും സന്തോഷവും കാണാനാവുന്നു എന്നാണ് മിക്കവരുടെയും കമന്റ്.
“As my shuttle soared at 565 kmph, I realized the true speed of a father’s pride – an unbreakable record in my heart.” #GuinnessWorldRecord pic.twitter.com/gwvulGr6Zj
— Satwik SaiRaj Rankireddy (@satwiksairaj) December 5, 2023
“>