തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിനവും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 10 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,755 രൂപയാണ് വില. തുടർച്ചയായി മൂന്നാം ദിനമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 1,200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.