ഇമാജിൻ എന്ന പേരിൽ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ നൽകി എഐ മുഖേന ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന പ്ലാറ്റ്‌ഫോമാണിത്. ഡാൽ.ഇ, ലിയനാർഡോ എഐ, മിഡ്‌ജേണി എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമാണ് മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റഫോമും.
ഈ കഴിഞ്ഞ നവംബറിൽ നടന്ന കണക്ട് ഡെവലപ്പർ കോൺഫറൻസിലാണ് മെറ്റ ഇമേജ് ജനറേറ്റർ പ്രദർശിപ്പിച്ചത്. മുമ്പ് മെറ്റയുടെ എഐ ചാറ്റ്‌ബോട്ടിനൊപ്പം തന്നെ ലഭ്യമായിരുന്ന ഈ ടൂൾ ഇപ്പോൾ പ്രത്യേക പ്ലാറ്റ്‌ഫോമായി രൂപകൽപ്പന ചെയ്തിരിക്കുകയാണ്.
മെറ്റയുടെ എമു ഇമേജ് ജനറേഷൻ മോഡൽ ഉപയോഗിച്ചാണ് ഇമാജിൻ വിത്ത് മെറ്റയുടെ പ്രവർത്തനം. നിലവിൽ യുഎസിലെ ഉപയോക്താക്കൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കും.ശാമഴശില.ാലമേ.രീാ യുആർഎൽ സന്ദർശിച്ചാൽ ഉപഭോക്താക്കൾക്ക് സേവനം ലഭിക്കും. ഈ ടൂൾ മുഖേന നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് താഴെയായി എഐ നിർമിതമാണെന്ന് വ്യക്തമാക്കുന്ന വാട്ടർമാർക്കും ഉൾപ്പെടുത്തും.















