അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 11:16 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്‌പോർട്ട് ആണെന്ന് റിപ്പോർട്ട്. വിവിധ അന്വേഷണ ഏജൻസികൾ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാണ് സിറാജുദ്ദീൻ ഹഖാനി. റിപ്പോർട്ടുകൾ പ്രകാരം 40,000ത്തോളം അഫ്ഗാൻ പൗരന്മാർ പാകിസ്താൻ പാസ്‌പോർട്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കൂട്ടത്തിലാണ് താലിബാൻ മന്ത്രിസഭാംഗമായ ഹഖാനിയും ഉൾപ്പെട്ടിരിക്കുന്നത്.

പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്ന് ഇത്തരത്തിൽ അനധികൃത പാസ്‌പോർട്ടുകൾ കൈമാറുന്നുണ്ടെന്നാണ് വിവരം. അഞ്ച് വർഷമാണ് ഈ പാസ്‌പോർട്ടിന്റെ കാലാവധി. ഇത് ഉപയോഗിച്ചാണ് ഹഖാനി വിദേശയാത്രകൾ നടത്തുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്മാറിയതിന് കാരണമായ ദോഹ കരാറിൽ ഒപ്പിടുന്നതിന് യുഎസുമായുള്ള ചർച്ചകൾക്കും ഇയാൾ നേതൃത്വം നൽകിയിരുന്നു. അന്ന് ഖത്തറിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്‌ക്കും ഇതേ പാസ്‌പോർട്ട് ആണ് ഹഖാനി ഉപയോഗിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താനിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാൾ സർവ്വീസിൽ നിന്ന് വിരമിച്ച വ്യക്തിയാണ്. കറാച്ചിയിലും ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ പാസ്പോർട്ട് ഓഫീസുകളിലുമായി നടത്തിയ തിരച്ചിലിൽ പാസ്‌പോർട്ട് അനുവദിക്കുന്നതുമായി ബന്ധ്പപെട്ട് വ്യാപക ക്രമക്കേടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഒരു പാക് മാദ്ധ്യമപ്രവർത്തകനാണ് ഹഖാനി പാകിസ്താൻ പാസ്‌പോർട്ട് ആണ് ഉപയോഗിക്കുന്നതെന്ന വിവരം പുറത്ത് വിട്ടത്. ദോഹയിലേക്കുള്ള യാത്രയ്‌ക്കിടെ ഇമിഗ്രേഷൻ കൗണ്ടറിൽ പാസ്പോർട്ട് കാണിക്കുന്നത് കണ്ടപ്പോഴാണ്, ഹഖാനിയുടെ കൈവശം പാകിസ്താന്റെ പാസ്‌പോർട്ട് ഉണ്ടെന്ന് മനസിലാകുന്നത്. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്തുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചത്.

സൗദി അറേബ്യയും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. സൗദിയിൽ തൊഴിൽ തേടിയെത്തുന്ന അഫ്ഗാൻ പൗരന്മാർ പാകിസ്താൻ പാസ്പോർട്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൗദി അധികൃതർ പറയുന്നത്. ഇത്തരത്തിലുള്ള 12,000ത്തോളം കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഇവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കി അഫ്ഗാനിലേക്ക് നാട് കടത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

Tags: TalibanafghanisthanFEATURED2pakisthan passportSirajuddin Haqqani
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies