വനിത ജൂനിയർ ഹോക്കി ലോകകപ്പിൽ കരുത്തരായ ദക്ഷിണകൊറിയയെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ കൗമാര പട. 9-12 ക്ലാസിഫിക്കേഷൻ മത്സരത്തിലാണ് ഇന്ത്യൻ വിജയം.തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യൻ കൗമാര താരങ്ങളുടെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് 3-1 എന്ന സ്കോറിനാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.
23-ാം മിനിട്ടിൽ രോപ്നി കുമാരിയാണ് ഇന്ത്യക്ക് ജീവശ്വാസം നൽകിയത്. 44-ാം മുംതാസ് ഖാനും 46-ാം മിനിട്ടിൽ അന്നുവും ഇന്ത്യക്കായി വലകുലുക്കി വിജയം കൊയ്യുകയായിരുന്നു.
9-16 ക്ലാസിഫിക്കേഷനിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ന്യൂസിലൻഡിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. 9-10 സ്ഥാനത്തിനായുള്ള പ്ലേ ഓഫിൽ അമേരിക്കയെ നേരിടും. പത്തിനാണ് ഈ മത്സരം.