തിരുവനന്തപുരം :കേരളസർക്കാരിന്റെ കർഷക അവഗണനക്കെതിരെ അവകാശ പ്രഖ്യാപന റാലി സംഘടിപ്പിക്കാനൊരുങ്ങി ഭാരതീയ കിസാൻ സംഘ്. ഈ മാസം 15 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന റാലി കിസാൻ സംഘ് അഖിലേന്ത്യ സെക്രട്ടറി മോഹനി മോഹൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലം കേരള കാർഷിക ബദൽ രേഖ അവതരിപ്പിക്കും.
തകർന്നടിഞ്ഞു കിടക്കുന്ന കേരളത്തിന്റെ കാർഷിക മേഖലയെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാനുള്ള സമഗ്ര രേഖയോടൊപ്പം കാർഷിക രംഗത്ത് അടിയന്തരമായി പരിഹരിക്കേണ്ട 100 ആവശ്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ന്നിൽ ഉന്നയിക്കുമെന്ന് പ്രസിഡന്റ് ഡോ അനിൽ വൈദ്യമംഗലം അറിയിച്ചു.