വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഭിനേതാക്കൾ എന്ന നിലയിൽ താനും പ്രണവും സിനിമയെ സമീപിക്കുന്ന രീതിയെക്കുറിച്ച് തുറന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. സംവിധാനയകൻ എന്ന നിലയിൽ വിനീത് ശ്രീനിവാസനെക്കുറിച്ചും ധ്യാൻ പറയുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമയായ ചീനാട്രോഫിയുടെ പ്രമോഷൻ വേളയിൽ നടന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഏട്ടന്റെ പടത്തിൽ ഞാനും അപ്പുവും അഭിനയിക്കുമ്പോൾ ഞങ്ങൾ ഡിറ്റാച്‍ഡ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്. പക്ഷേ ഏട്ടൻ ഭയങ്കര ഇമോഷണൽ ആയിട്ടാണ് സിനിമയെ കൈകാര്യം ചെയ്യുന്നത്. ചില സീൻ വരുമ്പോൾ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ നമുക്ക് കാണാം. ഞങ്ങൾക്ക് ആ മൊമെന്റിലുള്ള ആക്ഷൻ കട്ട് കഴിഞ്ഞാൽ അത് കൊണ്ടുനടക്കുകയൊന്നുമില്ല. ചിലർക്ക് അത് ഭയങ്കര പേഴ്സണൽ ആണ്.
ഏട്ടൻ ചില സമയത്ത് മ്യൂസിക് എല്ലാം വെച്ചിട്ടാണ് ഷൂട്ട് ചെയ്യുക. ചില സീനുകൾ ഒക്കെ വർക്ക് ഔട്ട് ആകുമ്പോൾ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടാകും. ഞാൻ അത് കഴിഞ്ഞശേഷം കഴിഞ്ഞോ അടുത്തസീൻ എന്താ എന്നായിരിക്കും ചോദിക്കുക. നമുക്കത് ഭയങ്കര മെക്കാനിക്കൽ ആയി തുടങ്ങി. ഞാൻ അടുപ്പിച്ച് പടം ചെയ്തു തുടങ്ങിയപ്പോൾ അതൊരു അത് മെക്കാനിക്കൽ ആയി തോന്നിത്തുടങ്ങി.
അപ്പു എന്നെ പോലെ ആയതുകൊണ്ട് എനിക്കൊരു കമ്പനി ഉണ്ട്. ആരോ നിർബന്ധിച്ച് കൊണ്ട് ഇരുത്തിയ പോലെയാണ് ഞങ്ങൾ രണ്ടുപേരും. ഏട്ടന് വേണ്ടി ചെയ്യുന്ന ഒരു സിനിമ എനിക്ക് അത് ഭയങ്കര പേഴ്സണൽ ആണ്. ഏട്ടൻ പറയുന്നത് കേൾക്കുക തിരിച്ചു റൂമിൽ പോവുക. പരിപാടി കഴിയുക പോവുക എന്നല്ലാതെ മറ്റൊന്നുമില്ല.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.