തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ അഞ്ച് യുവാക്കൾക്ക് കുത്തേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. നെയ്യാറ്റിൻകര സ്വദേശികൾക്ക് നേരെയായിരുന്നു വധശ്രമം. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.