ചെന്നൈ വെള്ളപ്പൊക്കത്തിൽ എണ്ണ ചോർച്ച;എന്നൂർ മേഖലയിൽ കൂടുതൽ ജലാശയങ്ങൾ മലിനമാകുന്നു; റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതിക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈ വെള്ളപ്പൊക്കത്തിൽ എണ്ണ ചോർച്ച;എന്നൂർ മേഖലയിൽ കൂടുതൽ ജലാശയങ്ങൾ മലിനമാകുന്നു; റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതിക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ ആയിരക്കണക്കിന് ലിറ്റർ എണ്ണമാലിന്യം ജലത്തിൽ കലർന്നതായി കണ്ടെത്തി. ചെന്നൈയിലെ എന്നൂർ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ എണ്ണ പാളികൾ പൊങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ പ്രദേശം നിരവധി എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കൽ വ്യവസായങ്ങളും ഉള്ള സ്ഥലമാണ്.നിലവിൽ എണ്ണ വിസർജ്ജനത്തിന്റെ ഉത്ഭവം കണ്ടെത്തിയിട്ടില്ല.പ്രദേശത്തെ നിർണായക ജലപാതയായ ബക്കിംഗ്ഹാം കനാലിലേക്ക് ക്രൂഡ് ഓയിൽ ഒഴുകിയെത്തിയെന്നാണ് റിപ്പോർട്ട്. ഇരുണ്ട കറ പോലെ മിനുസമാർന്ന എണ്ണ, കനാലിന്റെ ഉപരിതലത്തിലൂടെ സ്വതന്ത്രമായി ഒഴുകുന്നത് വൈറൽ വീഡിയോകളിൽ കാണാം.

ഇത് എന്നൂർഅഴിമുഖത്തും കടലിലും മത്സ്യ സമ്പത്തിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.. വടക്കൻ ചെന്നൈയിലെ 3 നീർത്തടങ്ങളിലൂടെ ഒഴുകിയെത്തിയ പ്രളയജലം എന്നൂർ അഴിമുഖത്തിലൂടെ കടലിൽ കലരുകയായിരുന്നു. ഇങ്ങനെ അധികമായി ഒഴുകിയെത്തിയ ജലം വലിച്ചെടുക്കാൻ കഴിയാതെ അഴിമുഖം നിശ്ചലമായി. തുടർന്ന് ജലം ഈ നീർച്ചാലുകളിൽ കൂടി പുറകോട്ട് സഞ്ചരിച്ചു. ഇതോടെ ആയിരക്കണക്കിന് വീടുകളും വ്യവസായശാലകളും വെള്ളത്തിനടിയിലായി.

വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങിയപ്പോൾ ഫാക്ടറികളിൽ ഒഴുകിയെത്തിയ ജലവും എണ്ണ മാലിന്യവുമായി കലർന്ന് എന്നൂർ അഴിമുഖം വഴി കടലിലേക്ക് വീണ്ടും ഒഴുകുകയായിരുന്നു. സാന്ദ്രഗുപ്പം മുതൽ എന്നൂർ അഴിമുഖം വഴി കിലോമീറ്ററുകളോളം ദൂരത്തിൽ കടലിൽ ഓയിൽ ഫിലിം അടിഞ്ഞുകൂടിയ പ്രളയ ജലം ഒഴുകിയെത്തി. ഈ എണ്ണ ചോർച്ച എന്നൂർ അഴിമുഖത്തും സമുദ്ര മേഖലയിലും മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നതായി പരിസ്ഥിതി പ്രവർത്തകരും മത്സ്യബന്ധന തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരുന്നു..

ഇതേ തുടർന്ന് എന്നൂരിൽ പെട്രോ കെമിക്കൽ മാലിന്യങ്ങൾ മഴ വെള്ളത്തിൽ കലരുന്നത് സംബന്ധിച്ച് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനോട് ദേശീയ ഹരിത ട്രിബ്യൂണൽ വിശദീകരണം ആവശ്യപ്പെട്ടു. ഗതിഗതികൾ വിലയിരുത്താൻ എന്തുകൊണ്ട് സർക്കാർ വിദഗ്ധസമിതിയെ രൂപീകരിച്ചില്ല എന്നും ചോദിച്ചു. എന്നാൽ ചോർച്ചയില്ലെന്നും തറനിരപ്പിലെ മലിനജലം മാത്രമാണ് മഴ വെള്ളത്തിൽ കലർന്നതൊന്നും പെട്രോൾ കെമിക്കൽ അസോസിയേഷൻ അറിയിച്ചതായി തമിഴ്നാട് മലിനീകരണം നിയന്ത്രണ ബോർഡ് മറുപടിയായി പറഞ്ഞു.
എന്നൂർഅഴിമുഖത്തിന് സമീപമുള്ള തിരുവോട്ടിയൂരിൽ പട്രോളിയം വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

 

തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് വാദം കേട്ട ദേശീയ ഹരിത ട്രിബുണൽ ദക്ഷിണേന്ത്യൻ ബെഞ്ച്, ഈ വിഷയം പഠിച്ച് റിപ്പോർട്ട് നൽകുവാൻ ഒരു സമിതി രൂപീകരിച്ചു. ജസ്റ്റിസ് പുഷ്പ സത്യനാരായണ യും ദക്ഷിണേന്ത്യൻ ബഞ്ചിലെ വിദഗ്ധ അംഗം സത്യഗോപാൽ കോർലാപതിയും ചേർന്ന് തമിഴ്നാട് പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് കീഴിലാണ് സമിതി രൂപീകരിച്ചത്. ഈ സമിതിയിൽ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, ചെന്നൈ തിരുവള്ളൂർ ജില്ലാ കളക്ടർമാർ എന്നിവരും ഉൾപ്പെടുന്നു..

ഡിസംബർ 11ന് എണ്ണ ചോർന്ന സ്ഥലങ്ങൾ നേരിട്ട് പരിശോധിക്കാനും, വീടുകളിൽ എണ്ണയൊഴികിയ ഫിലിമിന്റെ സാമ്പിളുകൾ ശേഖരിക്കാനും, അതിൽ എന്തൊക്കെ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു, എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാകും, എന്നിവയൊക്കെ ഉൾപ്പെടുത്തി അടുത്ത ദിവസം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. തുടർന്ന് ഈ കേസിൽ വാദം കേൾക്കുന്നത് ഡിസംബർ 12ലേക്ക് മാറ്റി.

അതേസമയം ചെന്നൈയിൽ ഉണ്ടായ ഓയിൽ മലിനീകരണത്തിൽ തങ്ങളുടെ ഭാഗത്തുനിന്നുള്ള എണ്ണ മാലിന്യം മഴവെള്ളത്തിൽ കലർന്നിട്ടില്ല എന്ന് ചെന്നൈ ഓയിൽ റിഫൈനറി അറിയിച്ചു.

 

Tags: chennai rainCHENNAI CYCLONEOil Spill
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies