വയർലെസ് ഇയർഫോണുകളുടെ കാലമാണിത്. അതുകൊണ്ട് അതിനനുയോജ്യമായ വിധത്തിലാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുന്നതും. വയർലെസ് ഇയർഫോണുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചിട്ടുള്ള എയർപോഡുകളിലൊന്ന് ആപ്പിളിന്‌റേതാണെന്ന് നിസ്സംശയം പറയാം. എന്നാൽ മുടിഞ്ഞ വില കാരണം പലരും ആപ്പിൾ എയർപോഡ് എന്ന മോഹം മാറ്റിവയ്‌ക്കുകയാണ് പതിവ്. അത്തരക്കാർക്കായി കിടിലൻ ഓഫർ എത്തിയിരിക്കുകയാണ്..

25,000 രൂപയോളം വിലമതിക്കുന്ന ആപ്പിളിന്റെ AirPods Pro 2nd gen ആണ് വമ്പൻ വിലക്കിഴിവിൽ ലഭിക്കുന്നത്.

2022 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഈ എയർപോഡ് ആമസോൺ വഴി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

ഇതിനായി നിങ്ങളുടെ പക്കൽ വേണ്ടത് ഐസിഐസിഐയുടെ ആമസോൺ പേയ് കാർഡ് മാത്രമാണ്. അതുവഴി 25,000 രൂപയോളം വിലവരുന്ന എയർപോഡ് നിങ്ങൾക്ക് വെറും 18,049 രൂപയ്‌ക്ക് കൈക്കലാക്കാം.
ഒറ്റയടിക്ക് 18,000 രൂപ എടുക്കാനില്ലാത്തവർക്ക് മൂന്ന് മാസത്തെ no-cost EMI plan വഴി എയർപോഡ് വാങ്ങാം. അധിക ചാർജ്ജോ, പലിശയോ കൂടാതെ പ്രതിമാസം 6,000 രൂപ അടച്ചുകൊണ്ട് പുത്തൻ പുതിയ ആപ്പിൾ എയർപോഡ് വാങ്ങാവുന്നതാണ്.















