അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം. 37-കാരനായ ആസാദ് ഷഫീഖ് ആണ് ക്രിക്കറ്റ് മതിയാക്കിയത്. ആൾക്കാർ ഇറങ്ങിപോകാൻ പറയുന്നതിന് മുൻപ് പോകുന്നതാണ് നല്ലതെന്നും ആസാദ് പറഞ്ഞു.
ക്രിക്കറ്റ് കളിക്കാനുള്ള അഭിനിവേശവും ജിജ്ഞാസയും അവസാനിച്ചു. ഇതിനൊപ്പം ഏന്റെ ആരോഗ്യവും നഷ്ടമായി. ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെട്ട എന്റെ ഗെയിമിനോട് ഗുഡ് ബൈ പറയാൻ സമയമായി. ഞാൻ ദേശീയ സെലക്ടറാകും അതിന്റെ നടപടികൾ പൂർത്തിയായി- അസാദ് പറഞ്ഞു.
വിരമിക്കുന്ന ആസാദ് ദേശീയ സെലക്ടറാകും. പാക്സിതാന് വേണ്ടി 77 ടെസ്റ്റിൽ പാഡണിഞ്ഞ ആസാദ് 4660 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും 27 അർദ്ധ സെഞ്ച്വറിയും അടക്കമാണിത്. 66 ഏകദിനം കളിച്ച ആസാദ് 1336 റൺസ് നേടിയിട്ടുണ്ട്. 10 ടി20യിൽ നിന്ന് 192 റൺസാണ് സമ്പാദ്യം.