ജാർഖണ്ഡിൽ വ്യാപക റെയ്ഡ്; അന്താരാഷ്ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു; പാകിസ്ഥാൻ ബന്ധമുള്ള കുറ്റവാളി സംഘത്തിലെ 52 പേരെ അറസ്റ്റ് ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാർഖണ്ഡിൽ വ്യാപക റെയ്ഡ്; അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു; പാകിസ്ഥാൻ ബന്ധമുള്ള കുറ്റവാളി സംഘത്തിലെ 52 പേരെ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: സംസ്ഥാന വ്യാപകമായി തുടരുന്ന റെയ്‌ഡിൽ ജാർഖണ്ഡ് പോലീസ് അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു, 52 പേരെ അറസ്റ്റ് ചെയ്തു. 10 ദിവസത്തെ പരിശോധനയിലാണ് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ ജാർഖണ്ഡ് പോലീസ് തകർത്തത്. ഗിരിദിഹ്, ഹസാരിബാഗ്, ജംതാര എന്നിവിടങ്ങളിൽ സൈബർ കുറ്റവാളികൾക്കെതിരെ സംസ്ഥാന പോലീസ് നടത്തിയ ശക്തമായ നടപടികളിലാണ് ഈ സംഭവ വികാസങ്ങൾ.

ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പുകളുടെ തലസ്ഥാനമായി വികസിച്ച ജാർഖണ്ഡിന്റെ അതിർത്തിയിലുള്ള ഗിരിദിഹ്, ഹസാരിബാഗ്, ജംതാര എന്നിവിടങ്ങളിൽ സൈബർ ക്രിമിനലുകൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ വിവിധ സൈബർ തട്ടിപ്പുകളിലൂടെ ആളുകളെ കൊള്ളയടിക്കാൻ സംഘടിതമായി പ്രവർത്തിച്ചിരുന്ന 52 പേരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽഫോണുകൾ, സിംകാർഡുകൾ, ലാപ്‌ടോപ്പുകൾ, പാസ്‌ബുക്കുകൾ എന്നിവ ഉൾപ്പെടെ വൻതുക പണവും പോലീസ് സംഘം റെയ്ഡിൽ പിടിച്ചെടുത്തു.

പ്രതികൾ പ്രവർത്തിച്ചത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു എന്ന് സംഭവവികാസത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച ഹസാരിബാഗ് എസ്എസ്പി മനോജ് കുമാർ ചോട്ടെ സ്ഥിരീകരിച്ചു.

പ്രതികൾ സൈബർ തട്ടിപ്പിലൂടെ ലഭിച്ച തുകയിൽ നിന്ന് ഒരു കമ്മീഷൻ സൂക്ഷിക്കുകയും ബാക്കി തുക വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. അന്തർസംസ്ഥാന – അന്താരാഷ്‌ട്ര ബന്ധങ്ങൾ ഉപയോഗിച്ച് നന്നായി തയ്യാറാക്കിയ പദ്ധതികളാണ് ഇവർ നടപ്പിലാക്കിയിരുന്നത് . അറസ്റ്റിലായ പ്രതികൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് അപ്‌ഡേറ്റിന്റെ പേരിൽ ഫോണിൽ ബന്ധപ്പെട്ട് രാജ്യത്തുടനീളം ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്നും ജംതാര എസ്പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജംതാര ജില്ലയും സമീപപ്രദേശങ്ങളും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമാണ്, ഇവിടുത്തെ സംഘടിത റാക്കറ്റുകളുടെ പ്രവർത്തനരീതിയെ ചുറ്റിപ്പറ്റിയുള്ള കഥകൾ നിരവധി വെബ് സീരീസുകൾക്കും സിനിമകൾക്കും പ്രചോദനമായിട്ടുണ്ട്.
റെയ്ഡ് തുടരുമെന്നും രാജ്യത്തുടനീളമുള്ള ഇവരുടെ കൂട്ടാളികൾ പിടിയിലാകുമെന്നും അധികൃതർ പറഞ്ഞു.

Tags: jharkhandJharkhand policeCybercriminals
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies