സൂപ്പർസറ്റാർ രജനീകാന്തിന് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ. വിനയത്തിന്റെയും ദയയുടെയും യഥാർത്ഥ ആൾരൂപമായ പ്രിയപ്പെട്ട രജനീകാന്തിന് പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചത്. എക്സ് അക്കൗണ്ടിലൂടെയാണ് താരം പിറന്നാൾ ആശംസകൾ കുറിച്ചത്.
‘എന്റെ പ്രിയപ്പെട്ട, രജനീകാന്ത് സാറിന് അനുഗ്രഹീതമായ ജന്മദിനം ആശംസിക്കുന്നു! വിനയത്തിന്റെയും ദയയുടെയും യഥാർത്ഥ ആൾരൂപമായ രജനി സാർ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സന്തോഷകരവും ആരോഗ്യകരവുമായ നിരവധി വർഷങ്ങൾ ഇനിയും ലഭിക്കട്ടെ.’- മോഹൻലാൽ കുറിച്ചു.
Wishing my dear Rajinikanth sir a blessed birthday! As a true embodiment of kindness and humility that inspires millions, here’s to many more healthy and happy years ahead.@rajinikanth pic.twitter.com/0vHVVIsADU
— Mohanlal (@Mohanlal) December 12, 2023
സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് 73-ാം ജന്മദിനം ആഘോഷിക്കുന്ന രജനീകാന്തിന് ആശംസകളുമായി എത്തിയത്. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ സിനമ ‘തലൈവർ 170’-ന്റെ പുതിയ അപ്ഡേഷൻ എന്തെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. അടുത്ത വർഷമാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.