തിരുവനന്തപുരം: വർക്കലയിൽ മദ്ധ്യവയസ്കനെ
ആക്രമിച്ച് സ്വർണമാല കവർന്ന യുവാക്കൾ അറസ്റ്റിൽ. വർക്കല ചിലക്കൂർ സ്വദേശി സബീർ, സബീൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്ത് വച്ചാണ് കവർച്ച നടന്നത്. കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്. ആക്രമണത്തിനിടെ ഇയാളുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടി നിലത്ത് വീണു. 90,000 രൂപ വിലമതിക്കുന്ന സ്വർണമാലയെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ആടുകളെ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ പ്രതികളാണ് ഇരുവരും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.