ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ത്രിപുരയിലെ വിനോദസഞ്ചാര വകുപ്പിന്റെ ബ്രാൻഡ് അംബാസഡറെന്നതിനൊപ്പം സംസ്ഥാനത്തെ ക്രിക്കറ്റിന്റെ വളർച്ചയിൽ പങ്കുവഹിക്കാൻ ആഗ്രഹമുണ്ടെന്ന് താരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ക്രിക്കറ്റെന്ന നിലയിൽ ത്രിപുരയിലെ താരങ്ങളെ താൻ പിന്തുടരുന്നുണ്ടെന്നും മണിശങ്കർ മുരസിംഗിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞാനൊരു ക്രിക്കറ്ററാണ്, ത്രിപുരയിലെ ക്രിക്കറ്റ് അസോസിയേഷനെ സഹായിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. മികച്ച മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സംസ്
ഥാനത്ത് ഒരു സ്‌റ്റേഡിയം നിർമ്മിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗുവാഹത്തി ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ത്രിപുരയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം ചോദിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ ത്രിപുരയ്‌ക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ താൻ പിന്തുടരുന്നുണ്ട്. വിവിധ ടൂർണമെന്റുകളിൽ മണിശങ്കർ മുരസിംഗ് കാഴ്ചവച്ച പ്രകടനങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായുള്ള താരലേലത്തിന്റെ ഷോർട്ട് ലിസ്റ്റിൽ മണിശങ്കർ ഉൾപ്പെട്ടതിനാൽ അവൻ ഐപിഎല്ലിൽ കളിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.