കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർക്ക് നേരെ തെരുവുനായ ആക്രമണം നടന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ നഗരസഭ സെക്രട്ടറിയോട് അടിയന്തര നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി. രാത്രി സർവീസ് നടത്തുന്ന ദിവസങ്ങളിൽ സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കാൻ നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവറെയാണ് നായ കടിച്ചത്.
നായയെ പിടിക്കണമെന്ന ആവശ്യം ഉന്നയിച്ച് പോലീസ് ഉദ്യോഗസ്ഥരും ഓട്ടോ ഡ്രൈവർമാരും കോർപ്പറേഷനെ സമീപിച്ചിരുന്നു. എന്നാൽ ഇതിന് നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശത്ത് നായ ശല്യം രൂക്ഷമായതിനാൽ ഇവിടേക്ക് കമ്പുമായാണ് ഓട്ടോ ഡ്രൈവർമാരെത്താറുള്ളത്.