തൃശൂർ: ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. ഇരിങ്ങാലക്കുട ഠാണാവിലുള്ള കെവിഎം ആർക്കേഡ് എന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഗ്രില്ലിലാണ് കുട്ടിയുടെ തല കുടുങ്ങിയത്. നടവരമ്പ് സ്വദേശി ഉണ്ണികൃഷ്ണന്റെ മൂന്ന് വയസുള്ള ബുദ്ധദേവ് കൃഷ്ണ എന്ന കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളിൽ കുടുങ്ങിയത്.
കുട്ടിയെ രക്ഷിക്കാൻ ബന്ധുക്കളും സമീപത്തുള്ളവരും ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ഗ്രിൽ മുറിച്ച് മാറ്റിയ ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ സി കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.