ലേഡി സൂപ്പർ സ്റ്റാറെന്ന് തന്നെ ആരും അഭിസംബോധന ചെയ്യരുതെന്ന് നടി നയൻതാര. ആ ഒരു ടാഗ് ലൈനോടുകൂടി വിളിക്കുമ്പോൾ ശകാരിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും നയൻതാര പറഞ്ഞു. ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് ലൈനിൽ അല്ല താൻ സിനിമ ചെയ്യുന്നതെന്നും താരം തുറന്നു പറഞ്ഞു. നടിയുടെ പുതിയ ചിത്രമായ അന്നപൂരണിയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ദയവ് ചെയ്ത് എന്നെ അങ്ങനെയൊന്നും വിളിക്കരുത്. ആരെങ്കിലും എന്നെക്കുറിച്ച് ലേഡി സൂപ്പർസ്റ്റാർ എന്ന് പറയുമ്പോൽ പലപ്പോഴും ശകാരിക്കുന്നത് പോലെയാണ് തോന്നുന്നത്. ഞാൻ ഒരു ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് വന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല. എനിക്ക് അങ്ങനെയൊരു ടാഗ് ഉണ്ടാകരുതെന്ന് ഞാൻ ചിന്തിക്കുന്നത് കൊണ്ടാകാം.
ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗിൽ എന്നെ പത്ത് പേർ വിളിക്കുകയാണെങ്കിൽ ഒരു അമ്പത് പേർ ശകാരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ സിനിമയിലെ യാത്രയും എന്റെ വിഷയങ്ങളും ഞാന്‍ എങ്ങനെയുള്ള സിനിമ ചെയ്യണമെന്നും എങ്ങനെയുള്ള സ്ക്രിപ്റ്റ് ഞാന്‍ തിരഞ്ഞെടുക്കണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ആ ടാഗിനെ ബേസ് ചെയ്തല്ല. ആ ടാഗ് എനിക്ക് എല്ലാവരും തന്ന സ്നേഹമാണ്.’ – നയൻ താര പറഞ്ഞു.