തൃശൂർ: മദ്യപിച്ച് കോളേജിൽ കയറി വിദ്യാർത്ഥി യൂണിയനുകളുടെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പിടിയിൽ. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു. ആർ ഉൾപ്പെടെ 4 എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ചേലക്കരയിലെ പോളിടെക്നിക് കേളേജിലെ എബിവിപി അടക്കമുള്ള വിദ്യാർത്ഥി യൂണിയനുകളുടെ കൊടിമരങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ അതിക്രമിച്ച് കയറി നശിപ്പിച്ചത്.