ശ്രീനഗർ: കശ്മീരിലെ കത്വയിൽ വികസിത് സങ്കൽപ് യാത്രയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് എത്തേണ്ടി വന്നിരുന്നു, എന്നാലിന്ന് ജനങ്ങളെ തേടി സർക്കാർ ഉദ്യോഗസ്ഥർ വാതിൽപ്പടിയിലെത്തുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിലുണ്ടായ മനോഹരമായ സങ്കൽപ്പമാണ് വികസിത് ഭാരത് സങ്കൽപ് യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഎ സർക്കാർ മാറ്റിനിർത്തിയ ഓരോ ജനസമൂഹങ്ങളിലേക്കും കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്രപദ്ധതികളുടെ ഗുണഫലങ്ങൾ എത്തിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. ഭാരതമൊട്ടാകെ അഞ്ച് കോടി വീടുകളാണ് സർക്കാർ നിർമ്മിച്ച് നൽകിയതെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
കേന്ദ്ര പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ രാജ്യത്തിന്റ ഒരോ കോണിലും എത്തിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ വികസിത് ഭാരത് സങ്കൽപ് യാത്ര എത്തിച്ചേർന്നിരുന്നു. എൻഡിഎ സർക്കാരിന്റെ കീഴിൽ രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ച് വികസിത് ഭാരത് യാത്രയിൽ പ്രധാനമന്ത്രി വിശദീകരിച്ചു.















