ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസ് ഡേറ്റ് അടുക്കുമ്പോൾ സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആദ്യ ഷോ കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നിതാ ആരാധകർക്ക് ഉഗ്രൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതാരം നിഖിൽ സിദ്ധാർത്ഥ്.
ചിത്രത്തിന്റെ ആദ്യ ഷോ കാണുന്നതിനായി തിരഞ്ഞെടുക്കുന്ന100 ആരാധകർക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുമെന്നാണ് നിഖില്‍ സിദ്ധാര്‍ത്ഥ് അറിയിച്ചിരിക്കുന്നത്. എക്സിലൂടെയാണ് സിദ്ധാർത്ഥ് ഇക്കാര്യം പങ്കുവെച്ചത്. സലാർ ആരാധകരുടെ ആവേശം കൂട്ടുകയാണ് സിദ്ധാർത്ഥിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിൽ ‘സലാർ’ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചത്. വൈകുന്നേരം 6.49-ന് ബുക്ക് മൈ ഷോ വഴിയായിരുന്നു ബുക്കിംഗ് ആരംഭിച്ചത്. അഡ്വാൻസ് ബുക്കിംഗ് ട്രെൻഡിംഗിൽ നമ്പർ 1-ആയി മാറിയിരിക്കുകയാണ് സലാർ. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സംവിധായകൻ രാജമൗലിക്ക് ആദ്യ ടിക്കറ്റ് നൽകികൊണ്ടായിരുന്നു അഡ്വാൻസ് ബുക്കിംഗിന് തുടക്കം കുറിച്ചത്.