ക്രിസ്മസ് റിലീസായി മൂന്ന് ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തിയത്. ഇന്നലെ മോഹൻലാൽ നായകനായ നേരും ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുമാണെത്തിയത്. ഇന്ന് പ്രഭാസ് നായകനായ സലാറും തീയേറ്ററുകളിലെത്തി. സലാറിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും മലയാളികളെ സംബന്ധിച്ചിട്ടുണ്ട്.
ഇതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയും സജീവമാകുന്നുണ്ട്. ഇപ്പോഴിതാ, നേര്, സലാറിന് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സുപ്രിയമോനോൻ. സലാർ ഷോ കണ്ടിറങ്ങിയതിന് ശേഷം മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുപ്രിയ.
‘നേര് എന്തിനാണ് സലാറിന് ഭീഷണി ആയിട്ട് തോന്നുന്നത്. സലാറ് കാണുന്നവർ നേര് കാണില്ല എന്നുണ്ടോ. ആൾക്കാർക്ക് ഏത് സിനിമയാണോ ഇഷ്ടം അതുവന്ന് കണ്ടോളും. ചിലപ്പോൾ എല്ലാ സിനിമയും കാണും. ഞാൻ നേര് കണ്ടിട്ടില്ല. മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്ന് ഞാൻ അറിഞ്ഞു. അതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. കാരണം മോഹൻലാൽ സാർ ആണെങ്കിലും ജീത്തു ആണെങ്കിലും ആന്റണിയാണെങ്കിലും ഞങ്ങളുടെ ഫാമിലിയാണ്. ഡങ്കിയും വന്നിട്ടുണ്ട്. എല്ലാ സിനിമയും നല്ലതാണ്”,എന്നാണ് സുപ്രിയ പറഞ്ഞത്. സലാർ ഷോ കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അവർ.’- സുപ്രിയ പറഞ്ഞു.