ന്യൂഡൽഹി : മെറി ക്രിസ്മസ് എന്ന വാക്ക് മുസ്ലീങ്ങൾ ഉച്ചരിക്കുന്നത് പോലും തെറ്റാണെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക് . സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ദൃശ്യങ്ങളിലാണ് സക്കീർ നായിക്കിന്റെ ഉപദേശം .
മെറി ക്രിസ്മസ് എന്ന വാക്ക് പോലും ശിർക്കാണ് . മുസ്ലീങ്ങൾ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട് . ദൈവപുത്രൻ ജനിക്കുന്നുവെന്ന് വിശ്വസിക്കാൻ മുസ്ലീങ്ങൾക്ക് എങ്ങനെയാണ് സാധിക്കുക . നിങ്ങൾ അവർക്ക് മെറി ക്രിസ്മസ് ആശംസിക്കുമ്പോൾ, അവൻ ദൈവപുത്രനാണെന്നും അത് ശിർക്ക് ആണെന്നും നിങ്ങൾ സമ്മതിക്കുന്നു. ഖുറാനിൽ ഇത്തരം കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് . ക്രിസ്തുമസ് ആശംസിച്ചാൽ നരകത്തിൽ പോകും . ‘മെറി ക്രിസ്മസ്’ എന്ന് പറയുന്നത് ഇസ്ലാമിക നയങ്ങൾക്കെതിരാണെന്നാണ് സക്കീർ നായിക്ക് പറയുന്നത്.സ്
അല്ലാഹു അല്ലാതെ യേശുക്രിസ്തുവിനെ ആരാധിക്കുന്നത് പാപമാണെന്നും സാക്കിർ നായിക് പറയുന്നു . ഇത് വഴി നിങ്ങൾ ജഹന്നാമിൽ (നരകം) സ്ഥാനം പണിയുന്നു. അതിനാൽ, ഖുറാന്റെയും സുന്നത്തിന്റെയും മാർഗനിർദേശം നിങ്ങൾ പിന്തുടരണമെന്നും സക്കീർ നായിക്ക് പറയുന്നു.