ബെംഗളൂരു: സർക്കാരിന്റെ പരാജയങ്ങൾ മറച്ച് വച്ചുകൊണ്ട് രാഷ്‌ട്രീയ നേട്ടങ്ങൾക്കായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റുള്ള വിഷയങ്ങൾ ഉയർത്തികാണിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനെ വിമർശിച്ച് ബസവരാജ ബൊമ്മെ രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഹിജാബ് നിരോധിച്ചിട്ടില്ലെന്നും എന്നാൽ യൂണിഫോം ഉള്ളിടങ്ങളിൽ മാത്രമാണ് ഹിജാബ് അനുവദിക്കില്ലെന്നും പറഞ്ഞത്. മുസ്ലീം സ്ത്രീകൾക്ക് മറ്റെല്ലാ ഇടങ്ങളിലും ഹിജാബ് ധരിക്കാനുള്ള അവകാശമുണ്ട്. സംസ്ഥാനത്ത് സമ്പൂർണ ഹിജാബ് നിരോധമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നിരോധനം നീക്കുന്നതെന്നും ബസവരാജ ബൊമ്മെ ചോദിച്ചു. സമഗ്ര വിദ്യാഭ്യാസ നയപ്രകാരം മുൻ സർക്കാരാണ് വിദ്യാലയങ്ങളിൽ എല്ലാവർക്കും ഒരുപോലെയുള്ള യൂണിഫോം നയം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനെ സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ സിദ്ധരാമയ്യ എങ്ങനെയാണ് സ്കൂളുകളിലെ ഹിജാബ് നിയന്ത്രണം നീക്കുന്നത്. രാഷ്‌ട്രീയ താല്പര്യത്തിന് വേണ്ടി മാത്രമാണ് സിദ്ധരാമയ്യ ഇത്തരത്തിൽ സംസാരിച്ചതെന്നും ബൊമ്മെ പറഞ്ഞു.
അന്താരാഷ്‌ട്ര തലങ്ങളിൽ ഹിജാബ് വിഷയം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെയും ഇറാഖിലെയും സ്ത്രീകൾ ഹിജാബിനെതിരെ സമരം ചെയ്യുകയാണ്. സംസ്ഥാനം ഇപ്പോൾ നിരവധി വിഷയങ്ങളിൽ പ്രതിസന്ധി നേരിടുന്നുണ്ട്. തങ്ങളുടെ പരാജയങ്ങൾ മറച്ചു വക്കുന്നതിനാണ് കോൺഗ്രസുകാർ ഇത്തരം വിഷയങ്ങൾ ചർച്ചയാക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനല്ല, മറിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിദ്വേഷം വളർത്താനാണ് സിദ്ധരാമയ്യയുടെ സർക്കാരിന് താല്പര്യമെന്നും ബൊമ്മൈ പറഞ്ഞു.
സ്കൂളുകളിൽ എല്ലാവർക്കും ഒരുപോലെ യൂണിഫോം ധരിക്കുന്നതിനായി മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നയം തന്റെ സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യല ഒരു യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനായിരുന്നു ബസവരാജ ബൊമ്മെ മറുപടി നൽകിയത്.















