മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന നേര് സിനിമയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് തിരകഥാകൃത്ത് അഭിലാഷ് പിള്ള. കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് ‘നേര്’ ഒരു പാഠപുസ്‌തകമാക്കാമെന്നാണ് അഭിലാഷ പിള്ള പറഞ്ഞത്. അതിമാനുഷികതയില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുമെന്ന് സംവിധായകൻ ജീത്തു കാണിച്ചു എന്നതാണ് കാരണമെന്നും അഭിലാഷ് പിള്ള പറഞ്ഞു.
പ്രക്ഷകർ അറിയാതെ തന്നെ അവരെ കൊണ്ട് കയ്യടിപ്പിക്കാനും കരയിക്കാനും സാധിക്കുന്നത് ഫീലിം മേക്കഴ്സിനേയും അഭിനേതാക്കളെയും സംബന്ധിച്ച് ചെറിയ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ ഇത്രയും പെർഫക്റ്റാകാനുള്ള കാരണം തിരക്കഥയാണെന്നും സഹഎഴുത്തുകാരിയായി ശാന്തി എത്തിയതോടെ കോടതി മുറികളെ പകർത്തുന്നതിൽ വിജയിച്ചെന്നും അഭിലാഷ് കുറിച്ചു.
വിജയമോഹൻ എന്ന കഥാപാത്രമായി ലാലേട്ടൻ ശരിക്കും ജീവിച്ചു കാണിച്ചു. നമ്മൾ കാണാൻ ആഗ്രഹിച്ച ലാലേട്ടൻ മാജിക് തീയറ്ററിൽ നിറഞ്ഞു. സിനിമയിൽ അതിശയിപ്പിക്കുന്ന അഭിനയമാണ് അനശ്വരയുടേതെന്നും മലയാളസിനിമയിൽ നിന്നും ഏറ്റവും മികച്ച കോർട്ട് റൂം ഡ്രാമയിൽ ഒന്ന് ലോക സിനിമയുടെ മുന്നിലേക്ക് എത്തിച്ചതിന് ടീം നേരിന് അഭിനന്ദനങ്ങൾ നേരുന്നതായും അഭിലാഷ് കൂട്ടിച്ചേർത്തു.















