ഡൽഹി: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വതൻ കോ ജനോ’ പരിപാടിയുടെ ഭാഗമായി ഡൽഹിയിൽ വച്ചാണ് ജമ്മുകശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രി തന്റെ സമയം ചിലവഴിച്ചത്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിൽ നിന്നുമായി പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള 250 വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്.
ജയ്പൂർ, അജ്മീർ, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് കമ്മീഷണർ സെക്രട്ടറി ശീതൾ നന്ദയാണ് ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളെ നയിക്കുന്നത്. 250 കുട്ടികളുടെ സംഘത്തെ 10 കോ-ഓർഡിനേറ്റർമാരുടെയും കെയർടേക്കർമാരുടെയും അകമ്പടിയോടെയാണ് ജയ്പൂരിലേക്കും ഡൽഹിയിലേക്കും സന്ദർശനത്തിനെത്തിച്ചിരിക്കുന്നത്.
12 ദിവസത്തെ എക്സ്പോഷർ സന്ദർശനമാണ് ‘ വതൻ കോ ജനോ ‘. ജമ്മു, കാശ്മീർ, ലഡാക്ക് അഫയേഴ്‌സ് വകുപ്പിന്റെ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമാണിത്. ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങൾ യുവാക്കൾക്ക് മുന്നിൽ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.