മുംബൈ; മലയാളി താരം മിന്നുമണി വീണ്ടും ഇന്ത്യൻ വനിതാ ടീമിൽ. ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിലാണ് കേരള താരം ഇടംപിടിച്ചത്.ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്‌ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 28, 30, ജനുവരി രണ്ട് തീയതികളിലാണ് മത്സരങ്ങൾ. വാങ്കഡെ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങൾ. ഇന്ത്യൻ എ ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിന് ശേഷമാണ് മിന്നു വീണ്ടും ഇന്ത്യൻ ടീമിലെത്തുന്നത്. വനിത ഐപഎല്ലിൽ ഡൽഹിയുടെ താരമാണ് മിന്നു.
ട്വന്റി20 ടീം– ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, ശ്രേയാങ്ക പാട്ടീൽ, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂർ, ടിറ്റസ് സാധു, പൂജ വസ്ത്രകാർ, കനിക അഹൂജ, മിന്നു മണി.