തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പൗര പ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ നടത്തിയത്. ഇതിനായി 19,00,130 രൂപ ചെലവായെന്നും നവംബർ 8ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചതോടെ ചെലവ് 26,86130 രൂപ ആയി ഉയർന്നു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്.