ന്യൂഡൽഹി: ശബരിമലയിൽ അയ്യപ്പ ഭക്തന്മാർക്ക് കുടിവെള്ളത്തിനും ശരീരം ശുദ്ധിയാക്കാനും പോലും സൗകര്യമില്ലാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനങ്ങൾ നൽകാത്ത പിണറായി വിജയൻ സർക്കാരിന്റെ നിസ്സംഗ സമീപനത്തോട് നിരാശ തോന്നുന്നു. അയ്യപ്പ ഭക്തന്മാരുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അയ്യപ്പഭക്തന്മാരോട് കാണിക്കുന്ന ഇത്തരത്തിലെ സമീപനത്തിൽ നിന്നും സിപിഎമ്മിന്റെ പ്രീണന രാഷ്ട്രീയം വ്യക്തമാണ്. ഹിന്ദുക്കളോട് മോശമായി പെരുമാറുകയും ഹമാസ് നേതാക്കളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയുമാണ് സിപിഎമ്മുകാർ ചെയ്യുന്നത്. അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.