തിരുവനന്തപുരം: ബാലരാമപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. കാട്ടക്കാട സ്വദേശി ഷൈജു മാലിക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 40 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ആവശ്യക്കാർക്ക് നൽകുന്നതിനായി ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.