മകളെ കാണുന്നതിനായി ഭിക്ഷയെടുക്കുന്ന അപ്പനാണ് താനെന്ന് നടൻ ബാല. മകളെ രാജകുമാരിയെപ്പോലെ വളർത്തണമെന്നാണ് എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ അതിന് കഴിയുന്നില്ലെന്നും നടൻ പറഞ്ഞു. മൂന്ന് വയസ്സുള്ള മകളെ താൻ റേപ്പ് ചെയ്തെന്ന കേസും കോടതിയിൽ വന്നിരുന്നു. എന്നാൽ, തെളിവുകൾ നിരത്തിയതോടെ കേസ് എടുത്തില്ലെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘എന്റെ മകളെ കാണുന്നതിനായി ആറു വർഷം ഞാൻ കോടതിയിൽ കയറി ഇറങ്ങിയിട്ടുണ്ട്. അതിന് പിന്നാലെ ഒരു വീഡിയോ പുറത്ത് വന്നു. ഞാൻ അറിയാത്ത കുറെ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷം കോടതിയിൽ ഞാൻ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? അങ്ങനെയൊരു കേസ് വന്നിരുന്നു. 1500-ന് മേലെ കുട്ടികളെ ഞാൻ പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഞാൻ എന്റെ സ്വന്തം കുട്ടിയെ അങ്ങനെ ചെയ്യുമോ…
പക്ഷെ കോടതി ആ കേസ് എടുത്തില്ല. പോക്സോ കേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞു. അവര്‍ക്കെതിരെയുള്ള എവിഡന്‍സ് കൊടുത്തു. അതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല. ചുമ്മാ, അറിയാത്ത കാര്യങ്ങൾ എന്നെക്കുറിച്ച് പറയരുത്.
സ്കൂളില്‍ പോയാലും കുഞ്ഞിനെ കാണാന്‍ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. ഇപ്പോഴും മകളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷയെടുക്കുകയാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. അവള് എരുമമാട് പോലെ വളര്ന്നാലോ? വളര്‍ത്തുന്നതിന് ഒരു രീതിയുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ ഫൈറ്റ് ചെയ്യുന്നത്. കുടുംബ ബന്ധത്തിലും സ്നേഹത്തിലുമാണ് നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നത്. ഇപ്പോൾ ഇവിടെ കുടുംബ ബന്ധവും സ്നേഹവും ഒന്നുമില്ല. അതൊക്കെയും എവിടെ പോയി…’- ബാല പറഞ്ഞു.