കൊച്ചി: മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടുവെന്ന റിപ്പോർട്ട് പുറത്ത്. 10,33,59,586 യാത്രികരാണ് കൊച്ചി മെട്രോ സർവീസ് ഉപയോഗിച്ചിരിക്കുന്നത്. 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെയുള്ള കണക്കുകളാണിത്. ആറ് വർഷത്തിനുള്ളിലാണ് കൊച്ചി മെട്രോ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2023 ജനുവരിയിൽ 79, 130 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. ഇത് ഡിസംബർ എത്തിയപ്പോഴേക്കും 94,000 പിന്നിട്ടു. ഒക്ടോബർ 21-നാണ് കൊച്ചി മെട്രോയിൽ ഏറ്റവും അധികം ആളുകൾ യാത്ര ചെയ്തത്. 1,32,161 യാത്രക്കാരാണ് യാത്ര ചെയ്തത്.
ടിക്കറ്റ് ഇനത്തിൽ ഏറ്റവും അധികം വരുമാനം നേടിയതും ഈ ദിനം തന്നെ. തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ദിനംപ്രതി ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.