കൊച്ചി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കളെ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയെയും രണ്ട് മക്കളെയും വെട്ടിയ ശേഷം ബേബി കിടപ്പുമുറിയിൽ എത്തി ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. വെട്ടേറ്റ ഉടന തന്നെ സ്മിത മരിച്ചു. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്. വീടിന്റെ ഭിത്തിയിൽ ബേബി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.