പത്തനംതിട്ട: റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി അയ്യപ്പ ഭക്തർ. ടോക്കൺ അനുസരിച്ച് വാഹനങ്ങൾ കടത്തിവിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അയ്യപ്പന്മാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. പത്തനംതിട്ടയിലെ ഇടത്താവളങ്ങളിൽ അയ്യപ്പന്മാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ടോക്കണനുസരിച്ച് വാഹനങ്ങൾ കടത്തിവിടുന്നത് ഭക്തർക്ക് ഏറെ ബുദ്ധിമുട്ടാണ്. ഏറെ നേരം കാത്തുനിന്നതിന് ശേഷമാണ് ഒരു വാഹനം കടന്നുപോകുന്നത്. ഇതോടെ മണിക്കൂറുകളോളമാണ് ഭക്തർ കാത്തുനിൽക്കുന്നത്. പ്രതിഷേധം ശക്തമായതോടെ നിരവധി വാഹനങ്ങൾ പിടിച്ചിടേണ്ടി വന്നു. പോലീസ് ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ല.