ആത്മീയതയുടെയും കലയുടെയും സമന്വയം; കാലാതീത പ്രതിമകൾക്ക് പിന്നിലെ വിചിത്ര രസക്കൂട്ടുകൾ; അരുൺ യോ​ഗിരാജിന്റെ കരവിരുതിൽ വിരിഞ്ഞത് നിരവധി ശിൽപ്പങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മീയതയുടെയും കലയുടെയും സമന്വയം; കാലാതീത പ്രതിമകൾക്ക് പിന്നിലെ വിചിത്ര രസക്കൂട്ടുകൾ; അരുൺ യോ​ഗിരാജിന്റെ കരവിരുതിൽ വിരിഞ്ഞത് നിരവധി ശിൽപ്പങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 11:44 am IST
FacebookTwitterWhatsAppTelegram

പ്രശസ്ത ശിൽപിയും കർണാടക മൈസൂരു സ്വ​ദേശിയുമായ അരുൺ യോ​ഗിരാജ് ആണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വി​ഗ്രഹം നിർമ്മിച്ചിരിക്കുന്നത്.  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് യോ​ഗിരാജ് അരുണിന്റെ വി​ഗ്രഹം തിരഞ്ഞെടുത്ത വിവരം പുറത്തുവിട്ടത്.

രാജ്യത്തെ തന്നെ പ്രശസ്തരായ മൂന്ന് ശിൽപ്പികളെയാണ് രാംലല്ലയുടെ വി​ഗ്രഹം കൊത്തിയെടുക്കാൻ തിരഞ്ഞെടുത്തിരുന്നത്. വി​ഗ്രഹത്തിൽ നോക്കുമ്പോൾ വൈവീകത അനുഭവപ്പെടണമെന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് അരുൺ യോ​ഗിരാജ് പറയുന്നു. കുട്ടിയുടെ മുഖത്തിനൊപ്പം ദൈവീക ഭാവവവും മനസിൽ വെച്ച് ഏകദേശം ആറേഴു മാസമെടുത്താണ് വി​ഗ്രഹം കൊത്തിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ യശസ് ഉയർത്തുന്ന രാമക്ഷേത്രത്തിന്റെ സുപ്രധാനയിടമായ ശ്രീകോവിലിൽ തന്റെ മകന്റെ കരവിരുതിലൊരുങ്ങിയ വി​ഗ്രഹം പ്രതിഷ്ഠിക്കുന്നത് എക്കാലവും അഭിമാനമാണെന്ന് അരുണ‍ യോ​ഗിരാജിന്റെ മാതാവ് സരസ്വതി പറയുന്നു. മകന്റെ വളർച്ചയും അവന്റെ വിജയവും കാണുന്നതിൽ സന്തോഷമുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് തലമുറകളായി ശിൽപികളാണ് അരുണിന്റെ കുടുംബം. അച്ഛൻ യോ​ഗിരാജിലും മുത്തച്ഛൻ ബസാവന്ന ശിൽപിയിലും ആകൃഷ്ഠനായി നന്നേ ചെറുപ്പത്തിലെ കൊത്തുപ്പണിയിലേക്ക് തിരിഞ്ഞ വ്യക്തിയാണ് അരുൺ യോ​ഗിരാജ്. എം‌ബി‌എ ബിരുദം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചെങ്കിലും ശിൽപ നിർമ്മാണത്തോടുള്ള അഭിനിവേശം കാരണം അരുൺ 2008-ൽ ശിൽപ്പനിർമാണത്തിലേക്ക് തിരിച്ചെത്തി. പിന്നാലെ ഭാരതത്തിന്റെ തിലകക്കുറിയായ നിരവധി ശിൽപങ്ങളാണ് അദ്ദേഹം കൊത്തിയെടുത്തത്.

Ambegalu benne Krishna stone sculpture work in progress, thought of sculpting detailed traditional ornaments to our benne Krishna… pic.twitter.com/lXj9SeOyKw

— Arun Yogiraj (@yogiraj_arun) March 4, 2023

ഇന്ത്യാ ഗേറ്റിന് സമീപമുള്ള അമർ ജവാൻ ജ്യോതിക്ക് പിന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ ശിൽപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള ശിൽപം, മൈസൂരിലെ 21 അടി ഉയരമുള്ള ഹനുമാൻ പ്രതിമ തുടങ്ങിയവ ശിൽപകലയുടെ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളിൽ ഉൾപ്പെടുന്നു.

Our traditional Nandi stone sculpture with athletic ornaments ….2.5 ft height pic.twitter.com/BXhGpEe7HI

— Arun Yogiraj (@yogiraj_arun) February 12, 2023

ഐക്യരാഷ്‌ട്രസഭയുടെ മുൻ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്റെ വ്യക്തിപരമായ അഭിനന്ദനം ഉൾപ്പെടെ നിരവധി ബഹുമതികളാണ് അരുൺ യോ​ഗിരാജിനെ തേടിയെത്തിയത്. ഇസ്രോയിലും അദ്ദേഹം നിർമ്മിച്ച ശിൽപം ഉയർന്ന് നിൽക്കുന്നു. കലയും ശാസ്ത്രവും പ്രതിഫലിപ്പിക്കുന്ന ശ്രീ യു.ആർ റാവുവിന്റെ വെങ്കല പ്രതിമയ്‌ക്ക് പിന്നിലും അരുൺ യോ​ഗിരാജ് എന്ന പ്രശസ്തനാണ്.

കലയുടെയും ആത്മീയതയുടെയും സമന്വയമാണ് രാംലല്ലയിൽ ദർശിക്കാൻ കഴിയുന്നത്. ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കാൻ രാംലല്ല വി​ഗ്രഹത്തിന് സാധിക്കുമെന്നതിൽ സംശയമില്ല. ബാലരൂപത്തിലുള്ള ശ്രീരാമ വിഗ്രഹം ഭക്തിയുടെയും കരകൗശലത്തിന്റെയും കാലാതീതമായ പ്രതീകമായി മാറാൻ ഒരുങ്ങുകയാണ്.

Tags: ram templeArun Yogirajramlalla
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies