വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി മിശ്ഹബ് ഷാൻ(24) ആണ് അറസ്റ്റിലായത്. കട്ടിപ്പാറയിലെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തലയാട് സ്വദേശിയായ പതിനേഴുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.